നമ്മുടെ ശരീരം നിയന്ത്രിക്കുന്ന ഒരു അവിഭാജ്യ ഘടകമാണ് രക്തം. അതുപോലെതന്നെ ധാരാളം രക്തക്കുഴൽ അടങ്ങിയതുമാണ് നമ്മുടെ മനുഷ്യശരീരം . ഈ രക്തക്കുഴലുകളിലെ വീർമതയാണ് അന്യൂറിസം. അന്യൂറിസം ശരീരത്തിലെ രക്തക്കുഴലുകൾ വീർത്തുപൊട്ടുന്ന ഒരു അവസ്ഥയാണ്. ഈ രോഗാവസ്ഥയ്ക്ക് യാതൊരു ലക്ഷണങ്ങൾ ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
മനുഷ്യ ശരീരത്തിലെ രക്തക്കുഴലുകൾ വീർത്ത് വലുതാവുന്ന അവസ്ഥ. യാതൊരു ലക്ഷണവും ഇത് കാണിക്കാത്തതിനാൽ ഇത് കണ്ടുപിടിക്കുക വളരെ ബുദ്ധിമുട്ടാണ്. മനുഷ്യ ശരീരത്തിലെ ഏതൊരു രക്തക്കുഴലിനെയും ഇത് ബാധിക്കാം.ഇതു കൂടുതലായി കണ്ടുവരുന്നത് വയറ്റിലെ രക്തക്കുഴലുകളിലും അതോടൊപ്പം തന്നെ തലച്ചോറിലെ രക്തക്കുഴലുകളിലും ആണ്. കൂടാതെ നെഞ്ചിലെ രക്തക്കുഴൽ ഉണ്ടാകുന്ന ഒന്നാണ് അയോട്ടിക് അന്യൂറിസം.
വയറ്റിലെ അന്യൂറിസം കൂടുതലായി കണ്ടുവരുന്നത് കിഡ്നി സംബന്ധമായ രോഗങ്ങൾ ഉള്ളവർക്കും, പുകവലിക്കുന്നവർക്കും, ബിപി രോഗങ്ങൾ ഉള്ളവർക്കുമാണ്. മധ്യവയസ്കരായ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഇത് കണ്ടുവരുന്നു. ഹോർമോൺ വ്യത്യാസമാണ് ഇതിന്റെ പ്രധാന കാരണം.തലച്ചോറിലെ അന്യൂറിസത്തിന്റെ പ്രധാന ലക്ഷണം എന്നത് കടുത്ത തലവേദനയാണ്. എംആർഐ സ്കാനിങ്ങിലൂടെയും ഒപ്പം തലച്ചോറിലെ ആൻജിയോഗ്രാമിലൂടെയും ഇത് കണ്ടുപിടിക്കാൻ സാധിക്കുന്നു. കടുത്ത തല വേദനയോടെ ഒപ്പം തന്നെ അപസ്മാരവും, കണ്ണിന്റെ പോള താഴോട്ട് നിൽക്കുന്ന അവസ്ഥയും ഇതിന്റെ രോഗലക്ഷണമാണ്.
തലച്ചോറിനുള്ളിലെ അന്യൂറിസം പൊട്ടിക്കഴിഞ്ഞാൽ ശക്തമായ ബ്ലീഡിങ് അതോടൊപ്പം തന്നെ മരണംവരെ സംഭവിക്കാവുന്നതാണ്. നെഞ്ചിൽ കണ്ടുവരുന്ന അയോട്ടിക് അന്യൂറിസത്തിന്റെ സ്ഥിതിയും ഇതുതന്നെ. അയോട്ടിക് അന്യൂറിസംകൂടുതലായി ആക്സിഡന്റ് കേസുകളിലാണ് കണ്ടുവരുന്നത്. ഏതൊരു അന്യൂ റിസവും പൊട്ടിക്കഴിഞ്ഞാൽ ബ്ലീഡിങ് ഉണ്ടാക്കുന്നതു വഴിനമ്മുടെ ജീവൻ തന്നെ നഷ്ടപ്പെടുന്ന അവസ്ഥ വരുന്നു. ഇത് പൊട്ടുന്നതിനു മുൻപ് തന്നെ കണ്ടുപിടിച്ച് അതിനാവശ്യമായ രീതിയിലുള്ള ചികിത്സയിലൂടെ ഇത് നമുക്ക് മാറ്റാവുന്നതാണ്.ഇത്തരത്തിലുള്ള രോഗങ്ങളെക്കുറിച്ച് ആരും അറിയാതെ പോകരുത് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.