Home Remedies for Varicose Veins : പുതുമ ഏറെയുള്ള തലമുറയിലാണ് നാം ഓരോരുത്തരും ഇന്ന് ജീവിച്ചു കൊണ്ടിരിക്കുന്നത്. ഏതൊരു കാര്യം എടുത്താലും എല്ലാത്തിലും പുതുമ മാത്രമാണ് നാംകണ്ടുകൊണ്ടിരിക്കുന്നത്. രോഗങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. ഇന്ന് ഒട്ടനവധി പേർ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു അസുഖമാണ് ഞരമ്പ് തടിച്ചു വരുന്നത് അഥവാ വെരിക്കോസ് വെയിൻ. ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുകൊണ്ടിരിക്കുന്ന ഒരു രോഗമാണ് വെരിക്കോസ് വെയിൻ.
നമ്മുടെ ശരീരത്തിലെ അശുദ്ധ രക്തം ഞരമ്പുകളിൽ കെട്ടിക്കിടക്കുന്നത് മൂലം ഉണ്ടാകുന്ന രോഗമാണ് വെരിക്കോസ് വെയ്ൻ. നമ്മെ തന്നെ പിടിച്ചു നിർത്തുന്ന നമ്മുടെ കാലുകളിലാണ് ഇത് അനുഭവപ്പെടുന്നത്. വളരെ നേരം നിന്നുകൊണ്ടുള്ള ജോലി ചെയ്യുക, വ്യായാമക്കുറവ്,അമിതവണ്ണംഎന്നിവയാണ് വെരിക്കോസ് വെയിന്റെ പ്രധാന കാരണങ്ങൾ. പാരമ്പര്യമായും വെരിക്കോസ് വെയിൻ കണ്ടുവരുന്നു. കൂടാതെ ഗർഭിണികളിലും ഇത് കാണപ്പെടുന്നു.
കാലിലെ ഞരമ്പുകൾ തടിച്ച വീർത്ത് നീല കളർ ആവുക, ഒപ്പം പുകച്ചിൽ, രക്ത ഓട്ടം കുറയുക എന്നിവയാണ് വെരിക്കോസ് വെയിന്റെ ലക്ഷണങ്ങൾ. ഇത് തുടക്കത്തിൽ തന്നെ ചികിത്സിച്ചു മാറ്റാവുന്നതാണ്. വെരിക്കോസ് വെയിൻ ചികിത്സിച്ച് മാറ്റുന്നതിന് വേണ്ടിയുള്ള ഹോം റെമഡിയാണ് ഈ വീഡിയോയിൽ നാം കാണുന്നത്. നമ്മുടെ വീടുകളിൽ സുപരിചിതമായ വെളുത്തുള്ളി.
ചതച്ച് അതിലേക്ക് ആവശ്യമായ തുളസിനീര് ഒഴിച്ച് ഒപ്പം ഒരു സ്പൂൺ ഒലിവോയിലും ചേർത്ത് മിശ്രിതം ഉണ്ടാക്കുക. ഈ മിശ്രിതം തടിച്ചുവീർത്ത് നീല കളർ ആയിരിക്കുന്ന നമ്മുടെ ഞരമ്പുകളിലേക്ക് തേച്ചുപിടിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി രക്തയോട്ടം പൂർവസ്ഥിതിയിലാവുന്നതിനും ഞരമ്പ് തടിച്ചു വരുന്നത് മറ്റു ഭാഗങ്ങളിലേക്ക് പകരാതിരിക്കാൻ സഹായിക്കുന്നു. ഇത്തരത്തിലുള്ള പൊടിക്കൈകൾ ചെയ്തു നമ്മുടെ ശരീരത്തിന്റെ ഭാഗമാകാൻ പോകുന്ന വേദനകളെ വേരോടെ പിഴുതെറിയും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.