ആരോഗ്യത്തിന് വളരെ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ഗ്രാമ്പൂ. നിരവധി ആരോഗ്യ ഗുണങ്ങൾ ഗ്രാമ്പൂവിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അണുബാധ തടയാനുള്ള പ്രത്യേക കഴിവ് ഗ്രാമ്പൂവിൽ അടങ്ങിയിട്ടുണ്ട്. ഇത് തടയുക മാത്രമല്ല. ദഹനവും വളരെ വേഗത്തിലാക്കാൻ സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. ദഹിക്കാൻ സമയമെടുക്കുന്ന ഭക്ഷണങ്ങളിൽ പാകം ചെയ്യാൻ ഗ്രാമ്പൂ ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം ഇത് തന്നെ ആണ്.
പല്ലുവേദന ഉള്ളപ്പോൾ ഒരു കഷ്ണം ഗ്രാമ്പൂ വേദനയുള്ള ഭാഗത്ത് കടിച്ചുപിടിച്ചു കഴിഞ്ഞാൽ നല്ല ആശ്വാസം ലഭിക്കുന്നത് ആണ് മാത്രമല്ല വേദന മാറുകയും ചെയ്യുന്നതാണ്. ഗ്രാമ്പുവിന്റെ തൈലം പല്ലിനുള്ളിലെ മുറിവിലേക്ക് കടന്ന് പ്രവർത്തിക്കുന്നത് ആണ് ഇതിന് കാരണം. ഗ്രാമ്പു പൊടിച്ച തേനിൽ ചാലിച്ച് കഴിക്കുന്നത് ശർദ്ദി തടയാൻ സഹായിക്കുന്നു. വേദന എളുപ്പമാക്കാനും ഉത്തമമാണ് ഇത്. വയറിളക്കം ഭേദമാക്കാനും ഈ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
അസിഡിറ്റി ഉള്ളവർക്ക് ഉപയോഗിക്കാൻ കഴിയുന്ന നല്ല ഒരു മരുന്ന് കൂടിയാണ് ഇത്. ഇത് വയറിലെ ആസിഡുകളിൽ പുറന്തള്ളുകയും അങ്ങനെ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നതാണ്. വയറുവേദനയ്ക്കും ഗ്രാമ്പൂ വളരെ നല്ലതാണ്. ചുമക്കും പറ്റിയ നല്ല ഒരു മരുന്ന് കൂടിയാണ് ഇത്. ഇതൊന്നു ചൂടാക്കി ചാവക്കുന്നത് ചുമ മാറിക്കിട്ടാനായി വളരെ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഗ്രാമ്പു ഒരു കഷ്ണം ഉപ്പുമായി ചേർത്ത് വായിലിട്ട് കടിക്കുന്നത്.
തൊണ്ടവേദന മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. സ്ട്രെസ് കുറയ്ക്കാൻ ഗ്രാമ്പു സഹായിക്കുന്നുണ്ട്. ഗ്രാമ്പൂ തുളസി പുതിന എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കട്ടൻ ചായ ഇട്ട് കുടിച്ചാൽ സ്ട്രെസ്സ് പോലുള്ള പ്രശ്നങ്ങൾ വളരെയേറെ സഹായിക്കുന്നുണ്ട്. ടെൻഷൻ കുറയ്ക്കാൻ മാത്രമല്ല ആരോഗ്യത്തിനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Inside Malayalam