ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വെറുതെ കിട്ടുന്ന റേഷൻ അരി ഉപയോഗിച്ച് ഒരു കിടിലം ലഡു ഉണ്ടാക്കിയാലോ. ഇന്ന് ഇവിടെ തയ്യാറാക്കുന്നത് നമുക്ക് സൗജന്യമായി ലഭിക്കുന്ന റേഷൻ അരി ഉപയോഗിച്ചു തയ്യാറാക്കുന്ന ഒരു അടിപൊളി ലഡു ആണ്. എല്ലാവരും തീർച്ചയായും ഈ ലഡു ഒന്ന് പരീക്ഷിച്ചു നോക്കേണ്ടതാണ്. നല്ല സോഫ്റ്റ് ആയിട്ടുള്ളത് ആണ് ഇത്. തീർച്ചയായും ഇതൊന്നു ട്രൈ ചെയ്തു നോക്കേണ്ടതാണ്. റേഷൻ അരി വെറുതെ വാങ്ങി സൂക്ഷിക്കുന്നവർ ആണെങ്കിൽ ഒരു കപ്പ് റേഷൻ അരി എടുത്ത ശേഷം ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. ഇത് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക.
പിന്നീട് ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കുക. പിന്നീട് രണ്ടുമണിക്കൂർ ഈ റേഷൻ അരി കുതിർത്തിയെടുക്കുക. റേഷൻ അരി കുതിർന്ന് വരുമ്പോൾ ഇത് ഒന്ന് കഴുകിയെടുക്കുക. കഴുകി എടുത്ത ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് വെള്ളമില്ലാതെ ഇതുപോലെ ഒന്ന് ഇട്ടു കൊടുക്കുക. ഇതൊന്നു മിക്സിയിൽ അടിച്ചെടുക്കുക. അരി നന്നായി അടിച്ചെടുക്കുക. തരിയായാണ് അടിച്ചെടുക്കേണ്ടത്. പിന്നീട് സ്റ്റവിൽ ഒരു പാൻ വെക്കുക. ഇതിലേക്ക് കുറച്ച് നെയ്യ് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഈ അരി ഇട്ട് കൊടുക്കുക. പിന്നീട് ഇത് നന്നായി ഇളക്കി മിസ് ചെയ്യുക. പിന്നീട് നന്നായി കുഴച്ച് എടുക്കുക.
റേഷനരി ഒന്ന് ഫ്രൈ ആയി വരുന്നതാണ്. പിന്നീട് ഈ സമയം ഇതിലേക്ക് അര മുറി തേങ്ങ ചിരകിയത് ഇട്ട് കൊടുക്കുക. പിന്നീട് ഇതും നന്നായി ഒന്ന് വഴറ്റിയെടുക്കുക. തേങ്ങയും അരിയും നന്നായി ഫ്രൈ ചെയ്ത് കിട്ടുന്നതാണ്. ഇതിലെ ചൂട് മാറി വന്നിട്ടുണ്ട്. പിന്നീട് ഇത് മിക്സിയുടെ ജാറിൽ അടിച്ചെടുക്കുക. പിന്നീട് സ്റ്റൗ കത്തിക്ക പിന്നീട് ഇതിലേക്ക് ഒരു അര കപ്പ് പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക. അതുപോലെതന്നെ കുറച്ച് ബദാം കുറച്ച് ക്വിസ്മിസ്സ് ചേർത്തു കൊടുക്കുക. കാൽ ടീസ്പൂൺ ഏലക്കായ പൊടിച്ചത് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ മിക്സ് ആക്കി എടുക്കുക.
പഞ്ചസാര ചൂടാകുമ്പോൾ തന്നെ സ്റ്റൗ ഓഫ് ആക്കുക. ചൂടോടെ ഇത് ഒരു ബൗളിൽ ഇത് മാറ്റിവെക്കുക. പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു ടേബിൾ സ്പൂൺ പാൽപ്പൊടിയാണ് ഇത് കുറച്ചു വെള്ളമൊഴിച്ച് മിസ്സ് ചെയ്തെടുക്കുക. പിന്നീട് ഇതും കൂടി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് വളരെ എളുപ്പത്തിൽ തന്നെ ലഡു തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen