രാവിലെ ബ്രേക്ക് ഫാസ്റ്റിന് ഒരു വ്യത്യസ്തമായ ഉപ്പുമാവ് തയ്യാറാക്കിയാലോ. റവ ഉപയോഗിച്ച് ഉപ്പുമാവ് തയ്യാറാക്കുന്ന ഒരു റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ രാവിലെ റവ ഉപയോഗിച്ച് ഉപ്പുമാവ് വീട്ടിലുണ്ടാക്കാറുണ്ട്. ഇത് രണ്ട് തരത്തിലുണ്ടാക്കാറുണ്ട്. നല്ല തരി പോലെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ നല്ല സോഫ്റ്റ് പോലെ ഇരിക്കുന്ന രീതിയിൽ ഉണ്ടാക്കാൻ സാധിക്കുന്നതാണ്.
ഇന്ന് ഇവിടെ ചെറിയ രീതിയിൽ തരിയായിരിക്കുന്ന ഉപ്പുമാവ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിലേക്ക് കുറച്ച് പഞ്ചസാര ചേർക്കേണ്ടതാണ്. മധുരം വേണ്ടാത്തവർക്ക് ഈ പഞ്ചസാര ചേർത്തില്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഒരു ഗ്ലാസ് റവ എടുക്കുക. പിന്നീട് ഇതിലേക്ക് വെള്ളം ചേർക്കേണ്ടതാണ്. വെള്ളം ചേർക്കുമ്പോൾ സെയിം ഗ്ലാസ്സിൽ തന്നെ ഒന്നര ഗ്ലാസ് വെള്ളമാണ് ചേർക്കേണ്ടത്. ഇതിൽ ഒരു കപ്പ് വെള്ളമായി ചേർക്കും.
അരക്കപ്പ് സാധാരണ പശുവിൻ പാൽ ആയി ചേർക്കേണ്ടതാണ്. തേങ്ങ പാൽ ചേർത്താലും കുഴപ്പമില്ല. റവ എടുത്തിരിക്കുന്ന അതേ ഗ്ലാസ്സിൽ തന്നെ അര ഗ്ലാസ് പാലു ചേർത്തു കൊടുക്കുക. പാലിന് പകരം തേങ്ങ പാൽ ആണെങ്കിലും ചേർത്ത് കൊടുക്കാം. ഇതേ ഗ്ലാസ്സിൽ തന്നെ ഒരു ഗ്ലാസ് വെള്ളവും ചേർത്ത് കൊടുക്കാം. പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. അതുപോലെതന്നെ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.
ഇതെല്ലാം കൂടി നല്ല പോലെ മിസ് ചെയുക. പിന്നീട് ഒരു മീഡിയം സവാളയുടെ പകുതി. ചെറിയ കഷണം ഇഞ്ചി. മൂന്ന് ചെറിയ പച്ചമുളക്. പിന്നീട് കുറച്ച് നാളികേരം ചിറക്കിയത്. പിന്നീട് ആവശ്യത്തിന് കറിവേപ്പില വറ്റൽ മുളക് ഒരെണ്ണം. അതുപോലെതന്നെ ഒരു ടേബിൾസ്പൂൺ ഉഴുന്ന്. അര ടീസ്പൂൺ കടുക് എന്നിവയാണ് ഇതിലേക്ക് ആവശ്യമുള്ളത്. ആദ്യം തന്നെ പാല് വെള്ളം കൂടി മിക്സ് തിളപ്പിക്കാൻ വെക്കുക. സവാള മൂപ്പിച്ചെടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Mia kitchen