പെരുംജീരകത്തിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ ഗുണമുള്ള സുഗന്ധ വ്യഞ്ജനം ആണ് പെരുംജീരകം. വായു കോപത്തിന് ഒരു ഉത്തമം ഔഷധം കൂടിയാണിത്. പെരുംജീരകത്തിൽ അടങ്ങിയിട്ടുള്ള എണ്ണ ജലദോഷം ബ്രോൻകൈറ്റിസ് മൂത്ര തടസം.
എന്നിവയുടെ ശമനത്തിനും ഇത് വളരെ നല്ലതാണ്. വായു ശല്യം അകറ്റാൻ പെരുംജീരകം ചെടിയുടെ ഇലയ്ക്ക് കഴിയുന്നതാണ്. ദഹന സഹായികളായ ഇഞ്ചി കുരുമുളക് എന്നിവയുമായി ചേർത്ത് കഴിക്കുന്നത് ഇത് വളരെ നല്ലതാണ്. ഒരു ടീസ്പൂൺ പെരുംജീരകം ഒരു കപ്പ് തിളച്ച വെള്ളത്തിൽ ഇട്ട് ഒരു രാത്രി മുഴുവൻ അടച്ചു വെച്ച് രാവിലെ തെളിവെള്ളം മാറ്റി ഊറ്റി തേൻ ചേർത്ത് കഴിച്ചാൽ.
മലബന്ധം മാറ്റിയെടുക്കാൻ വളരെ ഏറെ സഹായിക്കുന്നുണ്ട്. പാനീയം എന്ന നിലയിലും പെരുംജീരകം ഉദര വ്യാധികൾക്ക് ആശ്വാസം പകരുന്ന ഒന്നാണ്. പാനിൽ രണ്ട് കപ്പ് വെള്ളം തിളപ്പിച്ച് ഒരു ടീസ്പൂൺ പെരുംജീരകം ഇട്ട് അടച്ചു തീരെ ചെറിയ തീയിൽ 15 മിനിറ്റ് വയ്ക്കുക.
പിന്നീട് ഇത് അരിച്ചു ചെറിയ ചൂടോടുകൂടി കഴിക്കാവുന്നതാണ്. ഇതാണ് പെരുംജീരക പാനീയം. സ്വാദ് മെച്ചപ്പെടുത്താൻ കുറച്ച് പാലും തേനും ചേർന്നാൽ മതിയാകും. തിമിരം മൂലം ഉണ്ടാകുന്ന അസ്വസ്ഥത മാറ്റിയെടുക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD