പരാജയം വിജയത്തിന്റെ മുന്നോടിയാണ് എന്നെല്ലാം നമ്മൾ കേട്ടിട്ടുണ്ട്. ചില സംഭവങ്ങൾ കാണുമ്പോൾ അത് ശരിയാണെന്ന് നമുക്ക് തോന്നുകയും ചെയ്യും. വിജയിച്ചവർക്ക് എല്ലാ പരാജയത്തിന്റെ ഒരു നൂറു കഥയെങ്കിലും പറയാനുണ്ടാകും. പരാജയപ്പെടുമ്പോൾ പലരുടെയും പരിഹാസത്തിന് ഇരയാകേണ്ടി വന്നവരും ഉണ്ടാകും. എന്നാൽ വിജയിക്കുമ്പോൾ പരിഹസിച്ചവർ തന്നെ നമ്മെ വിജയത്തോടെ നോക്കിക്കാണും. അത്തരത്തിൽ ഒരു കഥയാണ് ഇവിടെ കാണാൻ കഴിയുക.
ചില ജീവിതങ്ങൾ നമുക്ക് പ്രചോദനം ആകാറുണ്ട്. ജീവിതത്തിലെ കഷ്ടതകളും ബുദ്ധിമുട്ടുകളും കരുത്തോടെ തരണം ചെയ്തു ജീവിത വിജയം നേടുന്നവർ. അത്തരത്തിലൊരു യുവതിയെയാണ് ഇവിടെ കാണാൻ കഴിയുക. തൂപ്പുകാരി ആയിരുന്ന യുവതി അടുത്തിടെ രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് പരീക്ഷ പാസായി ഇരിക്കുന്നു. എങ്ങനെയെങ്കിലും ഒരു ഐഎഎസ് ഓഫീസർ ആകണമെന്ന് യുവതിക്ക് എന്നും സ്വപ്നമുണ്ടായിരുന്നു. എന്നാൽ തുടർന്ന് വിവാഹം കഴിഞ്ഞതിനാലും കുട്ടികൾ ഉള്ളതിനാലും.
പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ബിരുദം പൂർത്തിയാക്കി തുടർന്നാണ് എക്സാം എഴുതിയത്. എന്നാൽ റിസൽട്ട് വരാൻ വൈകി യതിനെത്തുടർന്നാണ് മറ്റൊരു വഴിയും കാണാതെ മുനിസിപ്പൽ കോർപ്പറേഷനിൽ സ്വീപ്പർ ആയി ജോലിക്ക് കയറുന്നത്. അതിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ടാണ് അവർ ജീവിച്ചത്. തുടർന്ന് റിസൾട്ട് വന്നതോടെ കഠിനാധ്വാനത്തിന് ഫലം കണ്ടു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.