കൗതുകവും വിശേഷം നിറഞ്ഞതുമായ നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ ദിവസവും കേൾക്കുന്നുണ്ട്. എല്ലാം തന്നെ കൗതുകം നിറഞ്ഞതും ഹാസ്യം നിറഞ്ഞതും ആയിരിക്കും. കണ്ടുനിൽക്കുന്നവർക്ക് ഒന്നും തോന്നില്ലെങ്കിലും അനുഭവിച്ചവർക്ക് വിഷമം ഉളവാക്കുന്ന വാർത്തകളും സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇവിടെ കാണുന്നത്.
വിവാഹപന്തലിലേക്ക് കുതിരപ്പുറത്ത് എത്തുന്ന വരൻ പാട്ടും നൃത്തവുമായി വരന്റെ ഒപ്പം നടന്നുനീങ്ങുന്ന സുഹൃത്തുക്കളും ബന്ധുക്കളും അലങ്കരിച്ച വലിയ വിവാഹവേദി ഒരു വിവാഹത്തിന്റെ ദൃശ്യങ്ങളാണ് ഇവ. ഗുജറാത്തിൽ നടന്ന ഒരു സംഭവമാണ് ഇത്. എല്ലാം ഉണ്ടെങ്കിൽ തന്നെ വിവാഹത്തിൽ ഒരാളുടെ കുറവുണ്ടായിരുന്നു. വരൻ താലി ചാർത്തേണ്ട വധുവിന്റെ കുറവ്.
ഭിന്നശേഷിക്കാരനായ യുവാവിന്റെ വിവാഹം ആണ് വീട്ടുകാർ എല്ലാവരുംകൂടി ആഘോഷത്തോടെ കൂടി നടത്തിയത്. ഉത്തരേന്ത്യൻ വിവാഹങ്ങളിൽ കാണാറുള്ള പതിവ് ആഘോഷങ്ങളും ചടങ്ങുകളും എല്ലാം വിവാഹവേദിയിൽ നടന്നു. എന്നാൽ വധു മാത്രം ഉണ്ടായിരുന്നില്ല. വിവാഹ ആഘോഷ ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ എല്ലാം വീട്ടുകാരോട് തനിക്കും.
ഇതുപോലെ ആഘോഷമായി വിവാഹം കഴിക്കണമെന്ന് യുവാവ് പറയുമായിരുന്നു. ആഗ്രഹം നടത്തി കൊടുക്കാനായി പിതാവ് ശ്രമിച്ചെങ്കിലും ഭിന്നശേഷിക്കാരനായ യുവാവിനെ വധുവിനെ ലഭിക്കാൻ പ്രയാസമാണെന്ന് മനസ്സിലാക്കിയ പിതാവ് വധു വില്ലാതെ തന്നെ എല്ലാ ആഘോഷങ്ങളോടും കൂടെ മകന്റെ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.