കള്ളില്ലാതെ കള്ളപ്പം നല്ല രീതിയിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒരു റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇനി ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും വളരെ എളുപ്പത്തിൽ തന്നെ കള്ളപ്പം തയ്യാറാക്കി എടുക്കാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കള്ളില്ലാതെ എങ്ങനെ കള്ളപ്പം തയ്യാറാക്കിയെടുക്കാം എന്നാണ്. വീട്ടിൽ തന്നെ ഇൻസ്റ്റന്റ് ആയി തയ്യാറാക്കാവുന്ന ഒന്നാണിത്.
നല്ല സോഫ്റ്റ് ആയി തന്നെ കള്ളപ്പം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ആദ്യം തന്നെ രണ്ട് കപ്പ് പച്ചരിയാണ് ഇതിനായി എടുക്കുന്നത്. നല്ല പച്ചരി നോക്കി എടുക്കുക. അതിനുശേഷം ഇത് കുതിരാനായി നല്ലപോലെ വാഷ് ചെയ്ത് വെള്ളമൊഴിച്ചു വെക്കുക. ഒരു മൂന്നു മണിക്കൂറെങ്കിലും ഇത് വയ്ക്കേണ്ടതാണ്. ഈ സമയം നമുക്ക് ഇൻസ്റ്റന്റ് കള്ള് ഉണ്ടാക്കിയെടുക്കാം. ഇതിനായി ഒരു മൂത്ത തേങ്ങയാണ് എടുക്കേണ്ടത്. ഇത് എടുത്ത് ശേഷം തേങ്ങാവെള്ളം എടുത്ത് മാറ്റി വയ്ക്കുക.
ഇതിനുശേഷം ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും അതുപോലെതന്നെ കാൽ ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ് കൂടി ചേർത്തു കൊടുക്കുക. ഇത് നല്ലപോലെ മിക്സ് ചെയ്ത് അടച്ചു വയ്ക്കുക. ഏകദേശം മൂന്നുമണിക്കൂർ ആകുമ്പോൾ തന്നെ ഇത് നല്ലപോലെ ഇൻസ്റ്റന്റ് കള്ള് റെഡിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. നല്ല ഒറിജിനൽ കള്ള് പോലെ തന്നെ ഇത് ലഭിക്കുന്നതാണ്. ഇത് ഒഴിച്ച് കള്ളപ്പം ഉണ്ടാക്കിയെടുക്കാൻ നല്ല രുചിയാണ്.
പിന്നീട് അതിനുശേഷം നമുക്ക് സാധാരണ അപ്പം തയ്യാറാക്കുന്ന പോലെ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ അരി ജാറിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് തേങ്ങാപ്പാലിൽ ഒരു കപ്പ് ഒഴിച്ച് കൊടുക്കുക പിന്നീട് ഉണ്ടാക്കി വച്ചിരിക്കുന്ന കള്ള് ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. ഇത് ആവശ്യാനുസരണം ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs