നമ്മുടെ ചുറ്റുപാടും കാണുന്ന പല സസ്യങ്ങളുടെ യഥാർത്ഥ ഗുണങ്ങൾ ആർക്കും തന്നെ അത്ര കൃത്യമായി അറിയണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. കേരളത്തിലുടനീളം കണ്ടുവരുന്ന ഒരു ഔഷധസസ്യം കൂടിയാണ് ഇത്. ഇതിന്റെ പൂവ് നീല നിറത്തിലുള്ളതാണ്. പൂവാകുറുന്നിലയുടെ പൂവിനോട് ഏറെ സാദൃശ്യമുള്ള ഒന്നാണ് ഇതിന്റെ പൂവ്. ഇതിന്റെ ഇലകൾ മുയലിന്റെ ചെവിയോട് സാദൃശ്യമുണ്ട്. അതുകൊണ്ടുതന്നെയായിരിക്കും ഇതിന്റെ മുയൽച്ചെവിയൻ എന്ന പേരിൽ അറിയപ്പെടുന്നത്. തലവേദനക്കുള്ള നല്ല ഒരു പച്ചമരുന്ന് കൂടിയാണിത്.
ഇന്ന് ഇവിടെ നിങ്ങളുടെ പങ്കുവെക്കുന്നത് ഈ ചെടിയെ കുറിച്ചാണ്. ഈ ചെടിക്ക് ഒരുപാട് ഔഷധ ഉപയോഗങ്ങൾ കാണാൻ കഴിയും. ഈ ചെടിയുടെ എല്ലാ ഭാഗത്തും ഇടവിട്ട് ഇടവിട്ട് ഇലകൾ കാണും. ഇലയുടെ അടിഭാഗത്തും തണ്ടിലും വെളുത്ത രോമങ്ങൾ കാണാൻ കഴിയും. ഇതിന്റെ പൂവ് ഉണങ്ങി കഴിഞ്ഞാൽ അപ്പൂപ്പൻ താടിയുടെ വളരെ ഒരു ചെറിയ പതിപ്പ് ആയി തോന്നുന്നു. കാരണം ഇതിന്റെ ഉണങ്ങിയ പഴം കയ്യിൽ എടുത്തശേഷം ഒന്ന് അമർത്തി ഊതുകയാണെങ്കിൽ ചെറിയ ചെറിയ അപ്പൂപ്പൻ താടി പറന്നു ഉയർന്നത് കാണാം. ദശ പുഷ്പങ്ങളിൽ ഒന്നാണ് മുയൽ ചെവിയിൽ.
തൊണ്ട സംബന്ധമായ സർവ രോഗങ്ങൾക്കും ഏറെ നല്ലതാണ് ഇത്. അതുപോലെ തന്നെ ഇത് നേത്ര കുളിർമക്കും രക്തർശസ് കുറക്കാനും വളരെയേറെ ഫലപ്രദമായ ഒന്നാണ് ഇത്. തൊണ്ടവേദന പനി തുടങ്ങി രോഗങ്ങൾക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നുണ്ട്. അതുപോലെതന്നെ കരൾ ദഹനേന്ദ്രിയ വ്യവസ്ഥയെ ഉത്തെജിപ്പിക്കാനും അതിസാരത്തിനും ഇത് വളരെയേറെ ഫലപ്രദമായ ഒന്നാണ്. ഇത് സമുല വൃത്തിയായി കഴുകി വെള്ളത്തിലിട്ട് ജീരകം ഇട്ട് ആ വെള്ളം കുടിക്കുകയാണ്.
എങ്കിൽ പനിക്ക് മുൻപുള്ള ശരീര വേദന പൂർണ്ണമായി മാറി കിട്ടുന്നതാണ്. മഞ്ഞൾ ഇരട്ടി മധുരം എന്നിവ കൽക്കമായും വ്രണങ്ങളിൽ പുരട്ടുന്നത് പെട്ടെന്ന് തന്നെ ഇവ കരിയാൻ സഹായിക്കുന്നു. കരളിനുള്ള ഒരു ടോണിക്കായി ഇത് ഉപയോഗിക്കുന്നുണ്ട്. ഇത് എണ്ണ കാച്ചി പല തരത്തിലുള്ള ശിരോ രോഗങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഇല ഉപ്പു ചേർത്ത് തിരുമ്മിയെടുത്ത നീര് തൊടക്ക് പുറമെ പുരട്ടുകയാണെങ്കിൽ ഇത് തൊണ്ടവേദനയ്ക്ക് വളരെ വലിയ ആശ്വാസമുണ്ടാക്കുന്നത് ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U