കോഴിമുട്ട ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കുന്ന ഒരു കിടിലൻ ഐറ്റം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് മൺചട്ടിയിലാണ് ചെയ്യാൻ പോകുന്നത്. ആദ്യം തന്നെ നാല് കോഴിമുട്ട എടുത്തിട്ടുണ്ട്. ആദ്യം തന്നെ കുറച്ച് ഉപ്പും കുരുമുളകും ഇട്ടുകൊടുത്തു നന്നായി തട്ടിയെടുക്കുക. പിന്നീട് ഇത് മാറ്റി വയ്ക്കുക. പിന്നീട് നാല് പച്ചമുളക് ചെറിയ കഷണം ഇഞ്ചി നാല് അല്ലി വെളുത്തുള്ളി ഇട്ടുകൊടുക്കുക പിന്നീട് ഇതൊന്നു ഒതുക്കി എടുക്കുക.
പിന്നീട് ഇതൊന്നു മാറ്റി വെക്കുക. പിന്നീട് ചട്ടി സ്റ്റൗവിലേക്ക് വെക്കുക. ഇത് നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇത് നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് കുറച്ചു കടുക് ഇട്ട് പൊട്ടിച്ചു കൊടുക്കുക. കടുക് പൊട്ടി വരുമ്പോൾ ഇതിലേക്ക് രണ്ടു സവാള ചെറിയ കഷണം ആയി കട്ട് ചെയ്തത് ചേർത്തു കൊടുക്കുക. പിന്നീട് കുറച്ചു ഉപ്പു കൂടി ഇട്ടുകൊടുത്തു നല്ല ഗോൾഡൻ ഷെയ്ഡ് വരെ ആകുന്നത് വരെ.
നല്ല രീതിയിൽ വഴറ്റിയെടുക്കുക. അവസാനം ഇതിലേക്ക് പച്ചമുളക് വെളുത്തുള്ളി ഇഞ്ചി പേസ്റ്റും ചേർത്ത് കൊടുക്കുക. സവാള നല്ലപോലെ ഫ്രൈ ആക്കി എടുക്കുക. പിന്നീട് ഈ സമയമാകുമ്പോൾ ഇതിലേക്ക് കുറച്ച് കറിവേപ്പില അതുപോലെ തന്നെ ആദ്യമേ തയ്യാറാക്കിയ പേസ്റ്റ് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. പിന്നീട് ഫ്ലെയിം നന്നായി കുറച്ചു വയ്ക്കുക.
ഇതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടിയും കുറച്ച് മുളകുപൊടി കുറച്ച് ഗരം മസാല മല്ലിപ്പൊടി ചേർത്ത് ഇതിന്റെ പച്ചമണം മാറുന്നവരെ ഇളക്കിയെടുക്കുക. പിന്നീട് ഇതിലേക്ക് ചെറിയ തക്കാളി നന്നായി ചെറുതായി അരിഞ്ഞു ചേർത്തു കൊടുക്കുക. പിന്നീട് ആദ്യം തന്നെ ഇളക്കിയ മുട്ട ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് നല്ലപോലെ ഇളക്കി മിക്സ് ചെയ്യുക. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : E&E Kitchen