ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കൊളസ്ട്രോൾ ഉള്ളവർക്ക് ഏത്തപ്പഴം കഴിക്കാമോ. അഥവാ കഴിച്ചാൽ എന്താണ് സംഭവിക്കുന്ന ത്തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വാഴപ്പഴം ഏറ്റവും കുറച്ചുകരമായതും മറ്റു പഴങ്ങളെ അപേക്ഷിച്ച് വില കുറവുള്ളത് എല്ലാ സീസണിലും ലഭ്യമാകുന്നതാണ്. സാധാരണക്കാരൻ തന്റെ ആഹാരത്തിൽ ഒരു ദിവസം ഒരു പഴം ഉൾപ്പെടുത്താൻ പ്രധാനമായി തിരഞ്ഞെടുക്കുന്നത് വാഴപ്പങ്ങളെയാണ്. നേന്ത്രപ്പഴം ഞാലി പൂവൻ റോബെസ്ററ പാളയംകോടൻ ചെറുപഴം എന്നിങ്ങനെ പഴങ്ങളുടെ പേരിലും അതിന്റെ ഗുണത്തിലും നല്ല വ്യത്യാസമുണ്ട്.
ഇതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് ആരോഗ്യപരമായി ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഏത്തപ്പഴമാണ്. മൂന്ന് തരം കാർബോഹൈഡ്രേറ്റ് കൊണ്ട് സമ്പുഷ്ടമായ ഒന്നാണ് ഇത്. ബി കോംപ്ലക്സ് വിറ്റാമിനുകൾ നിറഞ്ഞതും ഇരുമ്പ് സത്തും നാരിന്റെ അംശവും പൊട്ടാസിയം കൂടുതൽ ഉള്ളതുമാണ് ഏത്തപ്പഴം. അതിനാൽ തന്നെ ഉയർന്ന ഊർജ്ജം പ്രദാനം ചെയ്യാൻ ഈ പഴത്തിന്റെ കഴിവുണ്ട്. രണ്ടു പഴം ഒന്നരമണിക്കൂർ നേരത്തേക്കുള്ള ആയാസകരമായ ജോലിക്ക് ഇന്ധനം പ്രദാനം ചെയ്യുന്നു.
വാഴപ്പഴത്തിൽ പ്രകൃതിദത്തമായ മൂന്ന് പഞ്ചസാരകളാണ് അടങ്ങിയിട്ടുള്ളത്. ഉയർന്ന കലോറി ഉള്ള പഴമായതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ സ്ഥിരമായി ഏത്തപ്പഴം കഴിക്കരുത്. സാധാരണ ആരൊഗ്യ സ്ഥിതി ഉള്ളവർക്ക് ഒരു ദിവസം ഒരു ഏത്തപ്പഴം ഉപയോഗിക്കാവുന്നതാണ്. ഉയർന്ന കലോറി ഉള്ളതിനാൽ തന്നെ കൊളസ്ട്രോൾ കൂട്ടുന്നുണ്ട് എന്ന സംശയം സ്വാഭാവികമായും ഉണ്ടാകുന്നുണ്ട്. ഉയർന്ന കാലറി ഉള്ളത് കൊണ്ടുതന്നെ കൊളസ്ട്രോൾ കൂട്ടുമോ എന്ന് സംശയവും.
സ്വാഭാവികമായി ഉണ്ടാകുന്നുണ്ട്. ഏത്തപ്പഴത്തിലും മറ്റു പഴങ്ങളിലും കൊളസ്ട്രോൾ ഒട്ടും തന്നെയില്ല അതിനാൽ തന്നെ ഉയർന്ന കൊളസ്‌ട്രോൾ ഉള്ള ഒരാൾ ഏത്തപ്പഴവും മറ്റു വാഴപ്പഴങ്ങളും ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ തീരെ വ്യായാമം ഇല്ലാത്ത കൊളസ്ട്രോൾ രോഗികൾ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. കൊളസ്ട്രോൾ ഇല്ലെങ്കിൽ കൂടി ഇതിലെ അനജം ശരീരത്തിൽ കൊഴുപ്പായി മാറ്റപ്പെടും. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Kairali Health