മുട്ട് വേദന ഒരു വലിയ ആരോഗ്യപ്രശ്നമായി കാണുന്നവരാണ് നമ്മളിൽ പലരും. പണ്ടെന്ന പ്രായമായവരിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത് എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ പോലും ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നു. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് കാൽമുട്ടിലെ വേദനയെക്കുറിച്ച് അതുപോലെതന്നെ ഇതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ്. 90% കേസുകളിലും മുട്ടുവേദനയ്ക്ക് കാരണമാകുന്നതു ഓസ്റ്റിയോ അർത്റൈറ്റിസ് ആണ്. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ടത്. 10 ശതമാനം കേസുകൾ ഇത്തരത്തിലുള്ള ഓസ്റ്റിയോ ആർത്രൈറ്റിസ് മൂലം അല്ല വരുന്നത് എന്നാണ്.
ഇന്ന് ഇവിടെ നിങ്ങളുമായി പറയുന്നത് പ്രായമായ ആളുകളിൽ ഉണ്ടാകുന്ന കാൽമുട്ടിലെ വേദനയെക്കുറിച്ച് അതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളും. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണമായ ഓസ്റ്റിയോ അർത്റൈറ്റിസ് ചികിത്സാരീതിയെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് നിരവധി രോഗികൾക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ സംശയമാണ് മുട്ട് മാറ്റി വെക്കേണ്ടി വരുമോ വേണ്ടേ തുടങ്ങിയ കാര്യങ്ങൾ. ഒരു ചെറിയ കാര്യം മനസ്സിലാക്കിയാൽ ഇത്തരം പ്രശ്നങ്ങളെ പറ്റി മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
കാലുകളിലെ മുട്ട് എന്ന് പറയുന്നത് ഒരു കോംപ്ലക്സ് ജോയിന്റ് ആണ്. എന്നാൽ ഇത് വളരെ ലകുവായി പറയുകയാണ് എങ്കിൽ മൂന്ന് അസ്ഥികൾ അതിന് ചുറ്റുമുള്ള ലീഗ്മെന്റ് എന്നിവ ചേർന്നതാണ്. അതുകൊണ്ടുതന്നെ ഇതിൽ ഉണ്ടാകുന്ന വേദന എന്ന് പറയുന്നത് പ്രധാനമായും ഉണ്ടാകുന്ന വ്യത്യാസം ആസ്തികളിലും ലീഗ്മെന്റിലും ഉണ്ടാകുന്ന വ്യത്യാസങ്ങളും. അതുപോലെതന്നെ തേമാനം മൂലം ഉണ്ടാവുന്ന അസുഖങ്ങളാണ്.
നമ്മുടെ ശരീരത്തിലെ ഏതൊരു പ്രധാനപ്പെട്ട ഭാഗങ്ങൾ എടുത്തു കഴിഞ്ഞാൽ അതിനെ റീജനരേറ്റ് ചെയ്യാനുള്ള കഴിവുണ്ട്. എന്തെല്ലാമാണ് പ്രായമായ ആളുകളിൽ ഉണ്ടാകുന്ന മുട്ടുവേദനയ്ക്ക് പ്രധാന കാരണം എന്ന് നോക്കാം. സന്ധി വാദം ഒരു പ്രധാനപ്പെട്ട കാരണമാണ്. എന്നാൽ മറ്റു ചില കാരണങ്ങൾ കൊണ്ടും ഇത്തരത്തിലുള്ള മുട്ട് വേദന കാണാൻ കഴിയും. ഇത് 10% മാത്രമാണ് കാണുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr