ഇന്ന് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത് കൂർക്ക ക്ലീൻ ചെയ്യാൻ സഹായിക്കുന്ന വളരെ എളുപ്പത്തിൽ തന്നെ ഇത് പൂർണ്ണമായും നന്നാക്കി എടുക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കത്തിയുടെ ആവശ്യം ഇല്ല അതുപോലെതന്നെ കയ്യിൽ കറയും ആകില്ല. നാലു ടിപ്പുകളും ഒന്നിനൊന്നു മെച്ചമാണ്. കൂർക്ക നന്നാക്കുന്നതിനു മുൻപായി കുറച്ചു സമയം വെള്ളത്തിലിട്ടു വയ്ക്കുക. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ തൊലി പോയി കിട്ടുന്നതാണ്. കുറച്ച് സമയമായി ബക്കറ്റിൽ വെള്ളത്തിലിട്ടിരിക്കുക.
ഇത് ക്ലീൻ ചെയ്യാനായി എടുക്കേണ്ടത്. ഒരു വല ആണ്. ഇത് രണ്ടാക്കി മടക്കി എടുക്കുക. ഒരു ചെറിയ ഹോൾസ് ഉള്ള വലയാണ് കൂടുതൽ നല്ലത്. ചെറിയ ഹോൾസ് ഉള്ള കിട്ടുമെങ്കിൽ അത് എടുക്കുക. ഇത് രണ്ടായി മടക്കി കൂർക്ക ഇതിനകത്ത് ഇട്ടുകൊടുക്കുക. പിന്നീട് ഒരു ചരട് ഉപയോഗിച്ച് കെട്ടി കൊടുക്കുക. പിന്നീട് കൂർക്ക നന്നായി ഉരച്ചു കൊടുക്കുക. ഇങ്ങനെ ഉരക്കുന്ന സമയത്ത് കൂർക്ക നിലത്ത് വീഴാതിരിക്കാൻ ആണ് കെട്ടിക്കൊടുക്കുന്നത്.
കെട്ടിക്കൊടുത്തില്ല എങ്കിലും പ്രശ്നമില്ല. താഴേക്ക് വീഴാതിരിക്കാൻ ശ്രദ്ധിച്ചിട്ട് നന്നായി ഉരച്ചെടുത്താൽ മതിയാകും. കൂർക്ക നന്നാക്കാൻ ആയിട്ട് ഇനി പുറത്തേക്ക് പോകേണ്ട ആവശ്യമില്ല. കിച്ചണിൽ തന്നെ ഇരുന്ന് ഇത് നന്നാക്കി എടുക്കാൻ സാധിക്കുന്ന താണ്. നല്ല രീതിയിൽ തുണികൾ കഴുകുന്ന പോലെ തന്നെ ഉരച്ചു കൊടുത്താൽ മതിയാകും. ജസ്റ്റ് കൈ വെച്ച് ഉരച്ചാൽ പെട്ടെന്ന് തന്നെ കൂർക്കയുടെ തൊലി പോകുന്നതാണ്.
ഇത് വളരെ എളുപ്പത്തിൽ നല്ല രീതിയിൽ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂർക്ക തൊലിയും കൂർക്കയുടെ അഴുക്കും എല്ലാം തന്നെ പോയി നല്ല രീതിയിൽ വെളുത്തു വരുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു വിദ്യയാണ് ഇത്. എല്ലാ കൂർക്കയും ക്ലീനാക്കി എടുക്കാൻ ഇങ്ങനെ ചെയ്താൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog