ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ വിഷാദരോഗമാണ്..!! ഇത് നേരത്തെ തിരിച്ചറിയൂ…| Vishada rogam symptoms

വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി വിഷാദ്ത്തെയും അതുപോലെതന്നെ വിഷാദരോഗങ്ങളെയും പറ്റിയാണ്. രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്. സാധാരണ രീതിയിൽ നമ്മുടെ ജീവിതത്തിൽ പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ പലർക്കും സങ്കടങ്ങൾ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് നമ്മുടെ ജോലി നഷ്ടപ്പെടുമ്പോൾ അതുപോലെതന്നെ നമ്മുടെ വീട്ടിലെ ചില കുടുംബ പ്രശ്നങ്ങളുണ്ടാകുമ്പോൾ സാമ്പത്തികളുണ്ടാകുമ്പോൾ നമ്മുടെ ഇഷ്ടപ്പെട്ടവർ മരിച്ചു പോകുമ്പോൾ.

അല്ലെങ്കിൽ അവർക്ക് ആപത്ത് സംഭവിക്കുമ്പോൾ ഇത്തരം സന്ദർഭങ്ങളിൽ വിഷാദം തോന്നാറുണ്ട്. എന്നാൽ വിഷാദവും വിഷാദരോഗവും ഒന്നല്ല. വിഷാദരോഗം എന്ന് പറഞ്ഞാൽ രണ്ടാഴ്ചയോ അതിൽ കൂടുതലും നിലനിൽക്കുന്ന സ്ഥായിയായ സങ്കട ഭാവമാണ് ഇത്. സ്ഥിരമായി ആസ്വദിച്ച് ചെയ്തിരുന്ന പല കാര്യങ്ങളും ആസ്വാദനശേഷി കുറയുക ശ്രദ്ധ കുറവ് ഉണ്ടാവുക. അതുപോലെതന്നെ ഏതുനേരവും കിടക്കണം എന്ന് തോന്നുക. അതുപോലെതന്നെ ഉറക്കക്കുറവ് വിശപ്പ് കുറയുന്നത് ഇതെല്ലാം തന്നെ ഈ ലോകത്തിൽ കാണാറുണ്ട്.

ചികിത്സിച്ചില്ല എങ്കിൽ ആത്മഹത്യ പോലുള്ള ചിന്തകളും ഈ അസുഖത്തിൽ കാണാറുണ്ട്. വിഷാദരോഗം എന്നുള്ളത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ്. ഈ ലോകത്തെ എല്ലാവരുടെയും ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും പഠിച്ചാൽ അതിന്റെ മുൻനിരയിൽ തന്നെ കാണാവുന്ന ഒരു അസുഖമാണ് വിഷാദരോഗം. ഇത് മാനസികരോഗങ്ങൾ മാത്രമല്ല ആരോഗ്യപ്രശ്നങ്ങൾ എല്ലാം തന്നെ എടുത്താൽ വിഷാദരോഗികൾ ഒരുപാട് കാണാൻ കഴിയും. എന്നാൽ ഇത് എന്തുകൊണ്ട് കാണുന്നു മാനസിക പ്രശ്നങ്ങൾ നമ്മൾ എടുക്കുന്ന അവജ്ഞ കൊണ്ടും ഇതിനെപ്പറ്റി ആരും സംസാരിക്കാറില്ല.

ഇത്തരം പ്രശ്നങ്ങൾ സാധാരണ രീതിയിൽ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇത് പുരുഷന്മാരിലും കാണാറുണ്ട്. ഇത് എല്ലാ പ്രായത്തിലും ഉണ്ടാകാറുണ്ട്. സാധാരണ രീതിയിൽ ശ്രദ്ധ കുറവ് സ്കൂളിൽ പോകാനുള്ള മടി വെറുതെ കരയുക വാശി പിടിക്കുക ദേഷ്യം കാണിക്കുക ഇവ എല്ലാം കുട്ടികളിൽ കാണുന്നവയാണ്. പഠിക്കുന്ന കാര്യത്തിൽ പിന്നെ പിറകോട്ട് പോകാറുണ്ട്. മുതിർന്നവരിലും ഇത് കാണാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. VIdeo credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *