മലയാളികൾക്ക് എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ് വട്ടയപ്പം. പ്രധാനപ്പെട്ട വിശേഷങ്ങൾ നടക്കുമ്പോൾ വട്ടേപ്പം വീട്ടിൽ ഉണ്ടാക്കാറുണ്ട്. വട്ടയപ്പം നല്ല സോഫ്റ്റ് ആയി തയ്യാറാക്കാനുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. എല്ലാവരും ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഇനി പ്ലേറ്റ് കാലിയാകുന്നത് അറിയില്ല. വട്ടേപ്പം ഇനി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ആദ്യം തന്നെ ഇതിലേക്ക് ആവശ്യമുള്ള സാധനങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം.
ഇതിലേക്ക് രണ്ടു ഗ്ലാസ് പച്ചരിയാണ് ആദ്യം തന്നെ ആവശ്യമുള്ളത്. ഇത് വെള്ളത്തിൽ നന്നായി കഴുകിയശേഷം രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തിയെടുക്കുക. ഇതിലേയ്ക്ക് ഒരു നാളികേരത്തിന്റെ മുക്കാൽ ഭാഗം എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് അവൽ ആണ്. ഇത് നാല് ടേബിൾ സ്പൂൺ ആവശ്യമാണ്. ഇത് ഒരു 15 മിനിറ്റ് വെള്ളത്തിൽ കുതിർത്തി വയ്ക്കുക. ഇതിലേക്ക് വെള്ള അവൽ ഉണ്ടെങ്കിൽ അത് എടുത്താൽ മതി. പിന്നീട് ഇതിലേക്ക് ഈസ്റ്റ് പഞ്ചസാര എന്നിവ ആവശ്യമാണ്.
പിന്നീട് ആവശ്യാനുസരണം ഉപ്പ് അതുപോലെതന്നെ ഏല ക്കായ പൊടിച്ചത് എന്നിവ ആവശ്യമാണ്. ഇത്രയും സാധനങ്ങളാണ് ഇത് റെഡിയാക്കാൻ ആവശ്യമുള്ളത്. ഈ അരിയിൽ നിന്ന് കുറച്ച് അരിയെടുത്ത ശേഷം ആദ്യം തന്നെ അരച്ചെടുക്കുക. ഇതിലേക്ക് തേങ്ങ ഒന്നും ചേർക്കേണ്ട ഇതിൽ നിന്ന് അരച്ചെടുത്ത ശേഷം ഇതിൽ നിന്ന് കുറച്ച് എടുത്തശേഷം കുറുക്കിയെടുക്കുക. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് പകർത്തുക.
ഇതിലേക്ക് 2 1/2 ടേബിൾസ്പൂൺ ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇതിലേക്ക് മുക്കാൽ ഗ്ലാസ് വെള്ളം കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ബാക്കിയുള്ള അരി അരച്ചെടുക്കുക. ബാക്കിയുള്ള തേങ്ങയും കുറച്ചു അരിയും കൂടി അരച്ചെടുക്കുക. പിന്നീട് അരച്ചെടുത്ത മാവിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതുപോലെ തന്നെ അരച്ചെടുക്കുക. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Mia kitchen