ഈ ലക്ഷണപ്രമേഹം കൂടുന്നതിന്റെ ആണ്..!! ശരീരം ഈ ലക്ഷണങ്ങൾ കാണിക്കുമ്പോൾ ശ്രദ്ധിക്കണം…| Diabetis Symptoms

ജീവിതശൈലി അസുഖങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ജീവിതത്തിൽ വലിയ രീതിയിൽ വില്ലനായി മാറുന്ന ഒരു അസുഖമാണ് പ്രമേഹം. ഇത് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ശരീരത്തിൽ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രമേഹത്തിന് ഏറ്റവും സാധാരണമായ 10 ലക്ഷണങ്ങൾ കാണാൻ കഴിയും. ഇത് കൃത്യമായി സമയത്ത് രോഗം തിരിച്ചറിയാൻ സഹായിക്കുന്ന ഒന്നാണ്. പ്രമേഹം ഒരു സൈലന്റ് കില്ലർ എന്ന് വിളിക്കാൻ സാധിക്കും. കാരണം ഈ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ വളരെ നിസ്സാരമായി നാം തള്ളിക്കളയുന്ന ഒന്നാണ്.

ഒരു ലക്ഷണങ്ങളും ഇവിടെ വ്യക്തമായി തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. കൃത്യമായി സമയത്ത് രോഗനിർണയം നടത്തുന്നത് ജീവിതം നീട്ടി കിട്ടാൻ സഹായിക്കും എന്ന് ഓർക്കുക. ശരീരത്തിലെ ആദ്യമേ കാണിക്കുന്ന ലക്ഷണങ്ങൾ വളരെ സൂക്ഷ്മമായാണ് കാണാൻ കഴിയുക. ചിലർ ഇത് നിസ്സാരം എന്ന് കരുതി മാറ്റിനിർത്തുന്നത് കാണാം. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും പ്രത്യേകിച്ച് ഒരുമിച്ച് ഉള്ള ലക്ഷണങ്ങൾ ആണെങ്കിൽ വൈദ്യസഹായം തേടുത്താണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് അമിതമായി വർദ്ധിക്കുന്നത് മൂലമുണ്ടാകുന്ന രോഗമാണ് പ്രമേഹം ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. പോളിയൂറിയ അതായത് ഇടക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ.


ഇത് പ്രമേഹ മൂലം ഉണ്ടാകുന്ന ഒരു പ്രശ്നമാണ്. സാധാരണ ആളുകളിൽ ഒരു ലിറ്റർ മുതൽ 2 ലിറ്റർ വരെയാണ് ദിവസവും ഉള്ള യൂറിൻ പ്രൊഡക്ഷൻ ഉണ്ടാവുന്നത്. എന്നാൽ ഇത്തരക്കാരിൽ ദിവസവും മൂന്ന് ലിറ്ററിൽ കൂടുതൽ യൂറിൻ ഉണ്ടാകാറുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് കൂടുമ്പോൾ ശരീരം യൂറിൻ വഴി അധികമായ ഗ്ലൂക്കോസ് നീക്കം ചെയ്യാൻ ശ്രമിക്കുന്നു ഇതുവഴി വൃക്കകൾ കൂടുതൽ വെള്ളം ഫിൽറ്റർ ചെയ്യാൻ കാരണമാകുന്നു. ഇതുകൂടാതെ ഇത്തരക്കാരെ അമിതമായ വിശപ്പ് കണ്ടുവരുന്നുണ്ട്. വ്യായാമത്തിനുശേഷം അല്ലെങ്കിൽ ഭക്ഷണം കഴിക്കാതെ ഒരുപാട് സമയം ഇരിക്കുക തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളൊഴിച്ച് അമിതമായ വിശപ്പ് അനുഭവപ്പെടുക ഇതിന്റെ ലക്ഷണമാണ്.

മൈ പ്രമേഹ രോഗമുള്ളവരിൽ എനർജിക്കായി ഉപയോഗിക്കുന്ന ഗ്ലൂക്കോസ് കോശങ്ങളിലേക്ക് പ്രവേശിക്കില്ല. ഇത് കുറഞ്ഞ ഇൻസുലിന്റെ ലെവൽ കാരണവും ഇൻസുലിന്റെ റെസിസ്റ്റൻസ് കാരണവും ആകാം. ഇത്തരത്തിൽ ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റാൻ ശരീരത്തിന് കഴിയാതെ വരുമ്പോൾ വിശപ്പ് അനുഭവപ്പെടാ. ഇത്തരത്തിലുള്ള വിശപ്പ് ഭഷണം കഴിച്ചാലും പോകില്ല. വാസ്തവത്തിൽ നിയന്ത്രിക്കാതെ പ്രമേഹം ഉള്ളവരിൽ കൂടുതൽ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നിലയുടെ അളവ് കൂട്ടാൻ കാരണമാകാം. ഇതുകൂടാതെ അമിതമായ ദാഹം ഇതിന്റെ ലക്ഷണമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *