എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില ട്ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ടുകാലങ്ങളിൽ പലരും ദോശ ഉണ്ടാക്കിയിരുന്നത് ഇരുമ്പ് ചട്ടികളിലാണ്. പണ്ടുകാലങ്ങളിൽ ഇരുമ്പുചട്ടിയിൽ ദോശ ഒട്ടു പിടിക്കാതിരിക്കാൻ എണ്ണത്തുണികൾ ഉപയോഗിക്കുന്നവരും നിരവധിയാണ്. എന്നാൽ ഇന്ന് ഇരുമ്പ് ചട്ടികൾ മാറി കുറെ പേര് നോൺസ്റ്റിക് പാത്രങ്ങളാണ് കൂടുതൽ ഉപയോഗിക്കുന്നത്. എങ്കിലും കുറച്ചുപേർ ഇരുമ്പുചട്ടികൾ തന്നെയാണ് ഉപയോഗിക്കുന്നത്.
എന്നിരുന്നാലും ഇന്ന് പലരും എണ്ണത്തുണികൾക്ക് പകരം ചില പ്രോഡക്ടുകളാണ് ഉപയോഗിക്കുന്നത്. പണ്ടുകാലങ്ങളിൽ ഇവ യാതൊരു ചെലവ് കൂടാതെ നിർമ്മിക്കുന്ന ഒന്നാണ്. ഇത് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഒരു കോട്ടൺ വെള്ള നിറമുള്ള ക്ലോത്ത് ആണ് എടുക്കുന്നത്. നല്ല വൃത്തിയുള്ള ഒരു ക്ലോത്ത് എടുത്താൽ മതി. പുതിയത് വേണമെന്നില്ല.
കുറെ പ്രാവശ്യം അലക്കിയ തുണികൾ എടുക്കുന്നതാണ് വളരെ നല്ലത്. പിന്നീട് ഇതിന്റെ നടുഭാഗത്തേക്ക് ചെറിയ കഷ്ണങ്ങൾ കൂടി വയ്ക്കുക. ഇതിനെ ഒരു കട്ടി കിട്ടാൻ വേണ്ടിയാണ് ഈ രീതിയിൽ ചെയ്യുന്നത്. വേറെ കുറച്ചു കഷ്ണം ചുരുട്ടിയെടുത്ത് നടുഭാഗത്ത് വയ്ക്കുക. പിന്നീട് ചെറിയ രണ്ട് ക്ലോത് പീസ് മടക്കി ഏകദേശം റൗണ്ട് ഷേപ്പിൽ ആക്കി എടുക്കുക. പിന്നീട് പുറത്തുള്ള തുണിയെല്ലാം കൂട്ടിപ്പിടിച്ച് ഒരു കിഴി രൂപത്തിലാക്കി എടുക്കുക.
ഒരുപാട് വലിയ സൈസിൽ ഉണ്ടാക്കിയെടുക്കാതിരിക്കുക. പിന്നീട് ഇത് കെട്ടാനായി ചെറിയ ഒരു തുണിയുടെ കഷ്ണം എടുക്കാൻ. പിന്നീട് ഇത് കെട്ടിയെടുക്കാം. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത് എണ്ണ തുണിയായി ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. video credit : info tricks