ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുപാട് പഴവർഗ്ഗങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിലും ഓരോ രീതിയിലുള്ള ആരോഗ്യ ഗുണങ്ങൾ ആണ് കാണാൻ കഴിയുക. ചരിത്ര പ്രസിദ്ധവും പ്രാധാന്യമുള്ള അത്തിപ്പഴത്തെപ്പറ്റി കേട്ടിട്ട് ഇല്ലാത്തവർ ആരും തന്നെ ഉണ്ടാക്കില്ല. ഇതിന്റെ ഔഷധഗുണങ്ങളെ പറ്റിയും ഉപയോഗ രീതിയിൽ പറ്റിയും എല്ലാവർക്കും അറിയണമെന്നില്ല. പാലസ്തീനിലാണ് അത്തിയുടെ ജന്മദേശം. അത്തിയെ പറ്റി പലപ്പോഴും പല കാര്യങ്ങളും കേട്ടിട്ടുണ്ടാകാം.
വളരെ കുറവ് മാത്രം കണ്ടുവരുന്ന ഒന്നാണ് ഇത്. ഇത് ഇന്ത്യ ശ്രീലങ്ക തുർക്കി അമേരിക്ക ഗ്രീസ് ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും കാണുന്നുണ്ട്. ഔഷധ കൂട്ടിലെ പ്രധാനിയായ ഒന്നാണ് അത്തിപ്പഴം. ഇതിന്റെ തൊലിയും വെറും ഇളം കായ്കളും പഴവും എല്ലാം തന്നെ ഔഷധമാണ്. ഉണങ്ങിയ അത്തിപ്പഴത്തിൽ 50 ശതമാനത്തോളം പഞ്ചസാരയും മൂന്നര ശതമാനം മാംസമാണ് കാണാൻ കഴിയുന്നത്. സോഡിയം ഇരുമ്പ് ഗന്ധകം തുടങ്ങിയ ലവണങ്ങളും ഇതിൽ കാണാൻ കഴിയും. അത്തിപ്പഴം പഞ്ചസാരയോ ശർക്കരയോ ചേർത്ത് കഴിച്ചാൽ രക്തസ്രാവം മലബന്ധം തന്റെ ശല്യം തുടങ്ങിയ അസുഖങ്ങൾക്ക് ശമനം ഉണ്ടാകുന്നതാണ്.
പാലിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ഇതിൽ ഉള്ളതിനാൽ തന്നെ കുഞ്ഞുങ്ങൾക്കും നൽകാവുന്നതാണ്. ഇത് കുട്ടികളിൽ ഉണ്ടാകുന്ന തളർച്ച മാറ്റിയെടുക്കാൻ സഹായിക്കുന്നു. ഇത് സ്വാഭാവിക വളർച്ച തൊരുത്തപ്പെടുത്താൻ സഹായിക്കുന്നു. ബലക്ഷയം മാറാനും അത്തിപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. വിളർച്ച വയറിളക്കം അത്യാർത്ഥവം ആസ്മ എന്നിവയ്ക്കും അത്തിപ്പഴം വളരെ നല്ലതാണ്. കേടുകൂടാതെ ഒരു വർഷം വരെ ഉണക്കി സൂക്ഷിക്കാൻ സാധിക്കുന്ന ഒരു പഴം കൂടിയാണ് ഇത്.
അര കിലോ അത്തിപ്പഴത്തിൽ ഏകദേശം 400 ഗ്രാ കർബോ ഹൈഡ്രറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആകെ ആവശ്യമുള്ള ഊർജ്ജത്തിന്റെ അഞ്ചിൽ നാലു ഭാഗമാണ്. ഗോതമ്പിലും പാലിലും ഉള്ളതിനേക്കാൾ കൂടുതൽ അയൻ സോഡിയം സൾഫർ എന്നിവയും അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. നാല്പമരങ്ങളിൽ ഒന്നാണ് ഇത്. സാധാരണയായി രണ്ടുതരത്തിലുള്ള അതിയാണ് കണ്ടുവരുന്നത്. ഇത് ബുദ്ധിജീവികൾക്കും ശരീരം കൊണ്ട് അധ്വാനിക്കുന്നവർക്കും ഒരേപോലെ ഗുണകരമായ ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Credit : beauty life with sabeena