വിക്സ് ചെടിയെ പറ്റി കേട്ടിട്ടുണ്ടോ… ഇത് എന്തുകൊണ്ടാണ് ഇങ്ങനെ അറിയപ്പെടുന്നത്… ഈ ഗുണങ്ങൾ അറിയാതിരിക്കല്ലേ..

നമ്മുടെ പരിസരപ്രദേശങ്ങളിലും ചുറ്റിലുമായി കാണുന്ന നിരവധി സസ്യങ്ങളിൽ വളരെ അപൂർവ്വം സസ്യങ്ങളിൽ മാത്രമാണെന്ന് നമുക്ക് അറിയാവുന്നത്. പല സസ്യങ്ങളെ പറ്റി നമുക്ക് വ്യക്തമായ ധാരണയില്ല. തുളസിച്ചെടിയെപ്പറ്റി നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. നിരവധി ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് ഇത് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ വിക്സ് തുളസി എന്ന പേരിൽ അറിയപ്പെടുന്ന ചെടി എല്ലാവർക്കും അറിയണമെന്നില്ല.

ഇതിന് ഈ പേര് വരാനുള്ള കാരണം ഇതിന്റെ ഇല വെറുതെ ഒന്ന് തിരുമ്മി മണത്തു നോക്കിയാൽ മനസ്സിലാകും എന്ത് കൊണ്ടാണ് ഈ പേര് വരാൻ കാരണമെന്ന്. കാരണം യഥാർത്ഥത്തിൽ വിക്സിന്റെ മണമാണ് ഇതിന്റെ ഇല തിരുമ്മി മണക്കുമ്പോൾ ലഭിക്കുന്നത്. ശരിക്കും നാം കഴിക്കുന്ന പോളോ മിട്ടായുടെ ഗ്യാസിന്റെ അനുഭവം ഈ ഇല ചവയ്ക്കുമ്പോൾ ലഭിക്കുന്നതാണ്.

അതുകൊണ്ടുതന്നെയാണ് ചെടിക്ക് വിക്സ് തുളസി എന്ന പേര് വരാൻ കാരണം. ജലദോഷം മൂക്കടപ്പ് എന്നിവയ്ക്ക് വിക്സ് ഉപയോഗിക്കുന്ന പോലെ തന്നെ ഈ വിക്സ് തുളസിയും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഒന്നോ രണ്ടോ ഇതിന്റെ ഇല പറിച്ചു തിരുമി മൂക്കിൽ വലിക്കുകയാണ് എങ്കിൽ വിക്സ് പോലെ തന്നെ അല്പനേരം കൊണ്ട് ജലദോഷത്തിന് വളരെ ആശ്വാസം നൽക്കുന്ന ഒന്നു കൂടിയാണ് ഇത്.

ജലദോഷത്തിന് രണ്ടുമൂന്ന് ഇല കയ്യിലിട്ട് തിരുമി മണപ്പിച്ചാൽ വളരെ പെട്ടെന്ന് തന്നെ ആശ്വാസം ലഭിക്കുന്നതാണ്. ഇതിന്റെ ഇല കഴിക്കാനും സാധിക്കുന്നതാണ്. വയറ്റിൽ ഉണ്ടാകുന്ന ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് രണ്ടുമൂന്ന് ഇല ചവച്ചരച്ച് കഴിച്ചാൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Credit : Easy Tips 4 U