പലരുടെയും നന്മനിറഞ്ഞ മനസ്സുകൾ അപ്രതീക്ഷിതമായി ചൂണ്ടി എടുക്കുന്നതാണ് സോഷ്യൽ മീഡിയ. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ എത്തുന്ന പല നല്ല പ്രവർത്തികളും തമാശ നിറഞ്ഞ രംഗങ്ങളും സമൂഹമാധ്യമങ്ങളിൽ അതീവശ്രദ്ധ ആകർഷിക്കാറുണ്ട്. ചിലത് ഹാസ്യം നിറഞ്ഞതും ചിലത് കണ്ണുകൾ നിറക്കുന്നതും ചിലത് ആശ്ചര്യം ഉണർത്തുന്നതും ആയിരിക്കും. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
ഒരു വനിത എസ്ഐയുടെ സഹാനുഭൂതിയുടെയും കരുണയുടെയും കഥയാണ് വൈറലായിരിക്കുന്നത്. ഒരു പ്ലസ് ടു വിദ്യാർഥി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണിത്. എക്സാമിന് പോകുന്നതിനു വേണ്ടി റോഡിൽ ബസ്സ് കാത്തു നില്ക്കുകയാണ് വിദ്യാർത്ഥികൾ. കുറേനേരം ബസ് കാത്തു നിന്നിട്ടും ബസ് വരുന്നത് കാണാതെ വിഷമിച്ചു നിൽക്കുകയായിരുന്നു. നിരവധി വണ്ടികൾക്ക് കൈ കാണിച്ചു. ഒന്നും തന്നെ നിർത്തുന്നില്ല കൊറോണ കാരണം ആയിരിക്കാം നിർത്താതെ പോകുന്നത് അവർ ചിന്തിച്ചു. തുടർന്നാണ് ഏവരെയും അത്ഭുതപ്പെടുത്തുന്ന സംഭവം നടന്നത്.
അവർ ഒരു കാറിന് കൈ കാണിക്കുന്നു അപ്രതീക്ഷമായി ആ കാർ നിർത്തുന്നു. കാറിൽ ഇരിക്കുന്ന ആളെ കണ്ടു വിദ്യാർത്ഥികൾ ഒന്ന് ഞെട്ടി. ആ പ്രദേശത്തെ എസ് ഐ ആണ് ആ വാഹനത്തിൽ ഇരിക്കുന്നത്. കൂടുതൽ ഒന്നും ചോദിച്ചില്ല അവരോട് വണ്ടിയിൽ കയറാൻ പറഞ്ഞു. എക്സാമിന് സമയത്ത് കൊണ്ടുവിട്ടു. കറക്റ്റ് സമയത്ത് തങ്ങളെ എക്സാമിന് എത്തിച്ച എസ്ഐക്ക് നന്ദി പറഞ്ഞു കൊണ്ടാണ് വിദ്യാർഥികൾ കുറിപ്പ് അവസാനിപ്പിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.