നമ്മുടെ വീട്ടിലെ പരിസരങ്ങളിലും കാണാവുന്ന ഒന്നാണ് ഇരുമ്പൻ പുളി. നിരവധി ആരോഗ്യ ഗുണങ്ങൾ ഇരുമ്പൻപുളിയിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. ഇരുമ്പൻപുളിയുടെ ആരോഗ്യ ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏകദേശം 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന സസ്യമാണ് ഇത്.
ഇരുമ്പൻപുളി ഓർക്കാ പുളി പുളിഞ്ചിക്ക എന്നിങ്ങനെ പല പേരുകളിലും ഈ പൊളി അറിയപ്പെടുന്നുണ്ട്. നിങ്ങൾ ഇതിന്റെ വിളിക്കുന്ന പേര് താഴെ കമന്റ് ചെയ്യുമല്ലോ. സാധാരണ ഇത് പടർന്നു വളരുകയാണ് ചെയ്യുന്നത്. ഈ സസ്യത്തിന്റെ കായ പച്ചക്കറിയായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ തടിയിൽ കുലുകളായി തെങ്ങിനിറഞ്ഞു കായ്ക്കുന്ന ഫലങ്ങൾ കൂട്ടലായി കാണാൻ കഴിയും.
തെക്കൻ കേരളത്തിൽ കുടംപുളിക്കും വാളൻ പുളിക്കും പകരമായി മീൻകറിയിലും ഈ കായകൾ പച്ചയ്ക്കും അച്ചാർ ഇടാനും ഉപയോഗിക്കുന്നുണ്ട്. ഇലുമ്പിയിൽ ഔഷധഗുണങ്ങൾ ഉള്ളത് ഇലയിലും കായിലും ആണ്. തൊലി പുറത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ നീർവീക്കം തടിപ്പ് വാതം മറ്റുപല മുറിവ് എന്നിവയ്ക്കും ഇത് അരച്ച് കുഴമ്പ് രൂപത്തിലാക്കി തേക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ കായ്കൾക്ക് പുളി രസമാണ് കാണാൻ കഴിയുന്നത്.
തുണികളിൽ പറ്റുന്ന തുരുമ്പ് പോലുള്ള കാറകൾ മാറ്റാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടാതെ പിച്ചള പാത്രങ്ങളിലെ ക്ലാവ് കളയാനും ഇത് ഉപയോഗിക്കുന്നുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.