ഇന്ന് നിരവധിപേരിൽ കണ്ടുവരുന്ന പ്രധാന അസുഖമായി മാറിക്കൊണ്ടിരിക്കുകയാണ് ഫാറ്റി ലിവർ. മലയാളികളിൽ 30 ശതമാനം പേരിലും കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഫാറ്റിലിവർ. ഇത് ഇന്നത്തെ കാലത്ത് ഒട്ടു മിക്കവരും കേട്ടിട്ടുള്ളതും അതുപോലെതന്നെ അറിയാവുന്നതുമായ ഒരു കാര്യമാണ്. വളരെ ചെറു പ്രായക്കാരിൽ പോലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.
ഏകദേശം 20 വയസ്സ് മുതൽ തുടങ്ങുന്ന ഒരു പ്രശ്നമാണ് ഇത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും കാർബൊ ഹൈഡ്രേറ്റ് ഉപയോഗിച്ച് നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം ഉൽപാദിപ്പിക്കുന്നത് കരളാണ്. എന്നാൽ ഇങ്ങനെ കഴിക്കുമ്പോൾ അമിതമായി വരുന്ന കാർബോഹൈഡ്രേറ്റ് കരൾ ഫാറ്റ് രൂപത്തിൽ സ്റ്റോർ ചെയ്യുന്നത് കാണാം.
ഇത് ശരീരത്തിലെ പല ഭാഗങ്ങളിൽ ആയാണ് സ്റ്റോർ ചെയ്യുന്നത്. മിക്കവർക്കും വയറിന്റെ ഭാഗത്ത് കൊഴുപ്പ് അടിയുന്നത് കാണാൻ കഴിയും. അതുപോലെതന്നെ കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥ ആണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ഇത് തന്നെ നാല് സ്റ്റേജിലാണ് കാണാൻ കഴിയുക.
ഇതിൽ ഏറ്റവും ആദ്യത്തെ സ്റ്റേജ് ആണ് ഗ്രേഡ് വൺ ഫാറ്റി ലിവർ എന്ന് പറയുന്നത്. ഈ അവസ്ഥയിലാണ് നമ്മളെങ്കിൽ ഒന്ന് ശ്രദ്ധിച്ചു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്ന അവസ്ഥയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.