നമുക്കെല്ലാവർക്കും അറിയാം നമ്മുടെ വീട്ടിൽ ഇപ്പോഴും കാണാവുന്ന ഒന്നാണ് മുട്ട. ശരീരത്തിന് ആവശ്യമായ നിരവധി പോർഷക ഘടകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഉപയോഗം കഴിഞ്ഞ് മുട്ടയുടെ തോട് കളിയുകയാണ് പതിവ്. എന്നാൽ ഇനി ഇങ്ങനെ കളയുന്ന മുട്ടത്തോട് എടുത്തുവച്ചു നോക്ക്. ഇങ്ങനെ ചെയ്താൽ നിരവധിയാണ് ഗുണങ്ങൾ. വീട്ടമ്മമാർക്ക് ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുട്ടത്തോട് ഉപയോഗിച്ച് ചെയ്യാവുന്ന ചില കിച്ചൺ ട്ടിപ്പുകളാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്നചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒന്നാണ് ഇത്. ഈ ഓംലെറ്റ് ഉണ്ടാക്കാനായി മുട്ട എടുക്കുമ്പോൾ ഇനി വെറുതെ മുട്ടത്തോട് കളയണ്ട. ഇത് ഉപയോഗിച്ച് മിക്സിയുടെ ജാറിനുള്ളിലെ അഴുക്ക് എങ്ങനെ കളയാമെന്ന് നമുക്ക് നോക്കാം.
മിക്സിയുടെ ജാറിനുള്ളിലെ ബ്ലേഡ് ഇടയിലും അഴുക്ക് ഉണ്ടാക്കാറുണ്ട് ഇത് പെട്ടെന്ന് മാറ്റിയെടുക്കാൻ കഴിയാത്ത ഒന്നാണ്. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി മുട്ടയുടെ തോട് മിക്സിയിലേക്ക് ഇട്ടശേഷം നന്നായി പൊടിച്ചെടുക്കുകയാണ് വേണ്ടത്. വളരെ കുറച്ച് ആയാലും മതി. കുറച്ചു തരിയോടുകൂടി പൊടിച്ചെടുക്കുക. പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റിയെടുക്കുക.
ഇത് പൊടിച്ചെടുത്ത് കഴിയുമ്പോൾ ഈ മിക്സിയുടെ ബ്ലെഡിലെ മൂർച്ച നന്നായി കൂടുന്നതാണ്. മിക്സിയുടെ ബ്ലെഡിന്റെ മൂർച്ച കുറഞ്ഞിട്ടുണ്ടെങ്കിൽ ഇത് പോലെ കുറച്ച് എഗ്ഗ് ഷെൽ എടുത്തശേഷം നന്നായി അടിച്ചെടുത്താൽ മതിയാകും. അതുപോലെതന്നെ സ്ക്രൂവിന് ഇടയിലെ അഴുക്ക് കളയാനും ഇത് ഉപയോഗിക്കാവുന്നതാണ്. അതിനായി ഒരു ഈർ ബഡ് ആണ് ആവശ്യമുള്ളത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.