ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് കൊളസ്ട്രോൾ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇത്തരം പ്രശ്നങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുകയാണെങ്കിൽ കൊളസ്ട്രോൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. എന്താണ് കൊളസ്ട്രോൾ. ഇത് കുറയ്ക്കാനായി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലം എന്തെല്ലാമാണ്. കൊളസ്ട്രോൾ കൂടുന്നത് ഹാർട്ടറ്റാക്ക് സ്ട്രോക്ക് എന്നിവ ഉണ്ടാക്കാമെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.
ഇന്നത്തെ കാലത്ത് 40 വയസ്സ് കഴിഞ്ഞ ഒട്ടുമിക്ക വരും കൊളസ്ട്രോൾ കുറയ്ക്കാനായി ദിവസവും ഒന്ന് അതിലധികമോ ഗുളിക കഴിക്കുന്നവരാണ്. പണ്ട് വാർദ്ധക്യം എത്തിയ കൂടുതലും പ്രായമായ ആളുകളിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടിരുന്നത്. എന്നാൽ ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടു വരുന്ന അവസ്ഥയാണ്. ചെറുപ്പക്കാരിൽ മാത്രമല്ല കുട്ടികളുടെ പോലും പരിശോധന നടത്തിയാൽ ട്രൈ ഗ്ലീസറൈഡ് കൊളസ്ട്രോൾ എല്ലാം കൂടുതലായി കാണുന്നത് സാധാരണമാണ്. എന്താണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമായി മാറുന്നത്.
എന്താണ് കൊളസ്ട്രോൾ. എന്തുകൊണ്ടാണ് കൊളസ്ട്രോൾ പ്രശ്നങ്ങൾ കൂടുന്നത്. ട്രൈ ഗ്ലീസറൈഡ് എന്താണ്. ഇവ കൂടിയാൽ എന്താണ് പ്രശ്നം. എങ്ങനെയാണ് ഇത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നത്. കൊളസ്ട്രോൾ കുറയ്ക്കാനായി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്തെല്ലാം. തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞാൽ മാത്രമേ ആരോഗ്യം പൂർണമായി നിലനിർത്താൻ സാധിക്കുകയുള്ളൂ. കൊളസ്ട്രോൾ കൂടിയാൽ എന്തെല്ലാം ലക്ഷണങ്ങളാണ് കാണിക്കുന്നത്.
കൊളസ്ട്രോളിന്റെ ഭാഗമായി ഉണ്ടാകുന്ന ചെറിയ തടിപ്പുകൾ പ്രധാനമായി കൺപോളകളിൽ ആണ് കണ്ടുവരുന്നത്. ഇതാണ് വളരെ പെട്ടെന്ന് തന്നെ മിക്ക പേരിലും കണ്ടുവരുന്ന ലക്ഷണം. കറുത്ത കൃഷ്ണമണിക്ക് ചുറ്റും വെളുത്ത റിംഗ് കാണുന്ന അവസ്ഥ. ഇതു കൂടാതെ സാധാരണ ചെക്കപ്പിലൂടെയാണ് കൊളസ്ട്രോൾ തിരിച്ചറിയാൻ സാധിക്കുക. ഇന്നത്തെ ജീവിത ശൈലി ഭക്ഷണരീതി എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണമായി മാറാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.