പിസിഒഡിയെ മറികടക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ. കണ്ടു നോക്കൂ.

ഇന്ന് സ്ത്രീകളിൽ കോമൺ ആയി കാണുന്ന ഒരു ആരോഗ്യ പ്രശ്നമാണ് പിസിഒഡി അഥവാ അണ്ഡാശയം മുഴകൾ. അണ്ഡാശയത്തിൽ ഉണ്ടാകുന്ന ചെറിയ സിസ്റ്റുകൾ ആണ് ഇവ. ഇത് സ്ത്രീ ശരീരത്തിൽ പുരുഷ ഹോർമോണുകൾ ആധിപത്യം സ്ഥാപിക്കുകയും സ്ത്രീ ഹോർമോണുകൾ കുറഞ്ഞു വരികയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. ഇത്തരമൊരു പ്രശ്നമുണ്ടാകുമ്പോൾ അത് പ്രധാനമായും.

ആർത്തവത്തിൽ ഉണ്ടാകുന്ന വേരിയേഷനുകൾ ആയിട്ടാണ് കാണുന്നത്. ആർത്തവത്തിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നതോടൊപ്പം തന്നെ ശരീരഭാരം അമിതമായി കൂടുന്നതും അമിതമായ മുടികൊഴിച്ചിലും മുഖക്കുരുകൾ ഉണ്ടാവുന്നതും കഴുത്തിന് ചുറ്റും കറുത്ത പാടുകൾ ഉണ്ടാകുന്നതും അമിത രോമവളർച്ച ഉണ്ടാകുന്നതും എല്ലാം പിസിഒഡിയുടെ മറ്റു ലക്ഷണങ്ങളാണ്. ഇന്നത്തെ കാലത്ത് സ്ത്രീ വന്ധ്യതയുടെ ഒരു കാരണമായി മാറിയിരിക്കുകയാണ് ഈ പിസിഒഡി.

ഇത്തരത്തിൽ പിസിഒഡി ഉണ്ടാവുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ശരീരത്തിൽ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകുന്നു എന്നതിലാണ്. ശരീരത്തിൽ അമിതമായി കൊഴുപ്പുകൾ അടിഞ്ഞു കൂടുമ്പോഴാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നത്. അതിനാൽ തന്നെ ഈ ഒരു പ്രശ്നത്തിന് ഏറ്റവും വലിയ പരിഹാരം മാർഗ്ഗം എന്ന് പറയുന്നത് മരുന്നുകളല്ല മറിച്ച് ഡയറ്റ് ആണ്.

നല്ല രീതിയിൽ ഡയറ്റ് ഫോളോ ചെയ്യുകയും എക്സസൈസുകൾ കണ്ടിന്യൂസ് ആയി ചെയ്യുകയും ചെയ്യുക മാത്രമാണ് ഇതിനുള്ള ഒരു പോംവഴി. ഇത്തരത്തിൽ ഡയറ്റും എക്സസൈസുകളും മുടങ്ങാതെ ഫോളോ ചെയ്യുന്നുണ്ടെങ്കിൽ മാത്രമേ ഇതിനുള്ള മരുന്നുകൾ എടുത്തിട്ട് നമുക്ക് പ്രയോജനം ഉണ്ടാവുകയുള്ളൂ.തുടർന്ന് വീഡിയോ കാണുക.