ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ നിരവധി സസ്യങ്ങൾ നമ്മുടെ ചുറ്റും കാണാൻ കഴിയും. അത്തരത്തിൽ ഏറെ ഗുണകരമായ ഒന്നാണ് തുളസി. തുളസിയുടെ ആരോഗ്യഗുണങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. മിക്ക വീടുകളിലും കണ്ടുവരുന്ന ഒരു ചെടിയാണ് തുളസി. മതപരമായ അനുഷ്ഠാനങ്ങൾക്ക് മാത്രമല്ല നിരവധി രോഗങ്ങൾക്കുള്ള മരുന്ന് കൂടിയാണ് തുളസി.
തുളസി ഉപയോഗിച്ച് കൊതുകുശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വീടിനു ചുറ്റും തുളസി വളർത്തുകയാണെങ്കിൽ കൊതുക് ശല്യം കുറയുന്നതാണ്. വർഷകാലങ്ങളിൽ ഉണ്ടാകുന്ന മലേറിയ ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനും തുളസി ഉത്തമമായ ഔഷധമാണ്. തുളസിനീര് പനി കുറയ്ക്കാനുള്ള ഒരു വിശിഷ്ട ഔഷധംകൂടിയാണ്. ഇന്ന് ഇവിടെ പറയുന്നത് തുളസിച്ചെടിയെ കുറിച്ചാണ്.
ഒരു ചെടി എങ്ങനെ നട്ടുവളർത്താം എന്നതിനെക്കുറിച്ചും. അത് എങ്ങനെ പരിപാലിക്കാം അതിനെക്കുറിച്ചും ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് മാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. തുളസി എത്ര നല്ല രീതിയിൽ നോക്കിയാലും വേണ്ടരീതിയിൽ വളരാത്തത് ആയിരിക്കും പലരുടെയും വലിയ പ്രശ്നം. തുളസിക്ക് സൂര്യപ്രകാശം ആവശ്യമാണ് എങ്കിലും നേരിട്ട്.
സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ ഇത് ഒരിക്കലും നടരുത്. നേരിട്ട് അല്ലാതെ ലഭിക്കുന്ന സൂര്യപ്രകാശമാണ് തുളസി വളരാൻ ഏറ്റവും നല്ലത്. അതുപോലെ തന്നെ ധാരാളം വെള്ളം തുളസി വളരാൻ ആവശ്യമാണ്. പ്രത്യേകിച്ച് വേനൽക്കാലം ആണെങ്കിൽ രണ്ടുമൂന്നു തവണയെങ്കിലും തുളസി നനയ്ക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.