പണ്ടുകാലങ്ങളിൽ തൊട്ടാൽ വാടുന്ന തൊട്ടാവാടിയെ അറിയാത്തവരും തൊട്ടാവാടിയെ തൊട്ടു കളിക്കുന്നവരും നിരവധിയായിരുന്നു. എന്നാൽ ഇന്ന് കാലം മാറി. അതുകൊണ്ടുതന്നെ ആധുനിക തലമുറയിലെ കുട്ടികൾക്ക് തൊട്ടാവാടി എന്താണ് എന്ന് പോലും അറിയില്ല. തൊട്ടാവാടിയെ തൊട്ടു കളിക്കുന്ന പ്രായം എല്ലാവർക്കും ഉണ്ടാകാം. ഈ തൊട്ടാവാടിയുടെ ഗുണങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
തൊട്ടാവാടിയെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. തൊട്ടാൽ വാടുന്ന ഈ ചെടിയെ അതുകൊണ്ടുതന്നെയാണ് തൊട്ടാവാടി എന്ന് പറയുന്നത്. ഇതിന്റെ ആയുർവേദ പ്രത്യേകതയും അത് തന്നെയാണ്. ബാഹ്യ വസ്തുക്കൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അലർജി സംബന്ധമായ രോഗങ്ങൾക്ക് ഉത്തമ മരുന്നാണ് തൊട്ടാവാടി. ബാഹ്യ വസ്തുക്കൾകൊണ്ട് തൊട്ടാവാടിയെ തുടങ്ങുമ്പോഴാണ് അത് പ്രതികരിക്കുന്നത്.
ആ രീതിയിലുള്ള പ്രശ്നങ്ങൾക്ക് ആണ് തൊട്ടാവാടി പ്രധാനമായും മരുന്ന് ആയി ഉപയോഗിക്കുന്നത്. അലർജി എന്നുപറയുമ്പോൾ കഫക്കെട്ട് ചുമ അതുപോലെ മാറാത്ത വ്രണങ്ങൾ അല്ലെങ്കിൽ എന്തെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാവുന്ന ചർമത്തിലെ അലർജികൾ എന്നിവയ്ക്ക് തൊട്ടാവാടി നീര് ഉപയോഗിക്കുന്നത് കാണാറുണ്ട്. കുട്ടികളിൽ കണ്ടുവരുന്ന മാറാത്ത കഫക്കെട്ട് മാറാൻ.
വേണ്ടിയും തൊട്ടാവാടി ഇല അരച്ച ശേഷം അത് കരിക്കിൻവെള്ളത്തിൽ തുടർച്ചയായി രണ്ടുദിവസം കൊടുക്കുന്നതു മൂലം ഈ പ്രശ്നം മാറാനും സഹായിക്കുന്നുണ്ട്. വിഷജന്തുക്കളുടെ കടിയേറ്റ് അമിതമായി ഉണ്ടാകുന്ന രക്തസ്രാവം മാറാൻ വേണ്ടി തൊട്ടാവാടി കല്ലുപ്പ് ചേർത്തി അരച്ച് മുറിവിൽ ചേർക്കാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.