കറിവേപ്പില അറിയാത്തവരും കേൾക്കാത്തവരു മായി ആരുമുണ്ടാകില്ല. കറിവേപ്പിലയുടെ ഗുണങ്ങൾ അറിയുന്നവരാണ് ഒട്ടുമിക്കവരും. നിരവധി ഗുണങ്ങൾ കറിവേപ്പിലയിൽ ഉണ്ട്. വീട്ടിലെ കറികളിൽ ചേർക്കാനാണ് കറിവേപ്പില പ്രധാനമായി ഉപയോഗിക്കുന്നത്. ഇതുകൂടാതെ കറിവേപ്പില വായിലിട്ട് ചവയ്ക്കുന്നത് വായിൽ ഉണ്ടാകുന്ന ദുർഗന്ധം മാറ്റാൻ സഹായിക്കുന്നു. ഒരു ഇല്ല ഒരായിരം ഗുണങ്ങൾ എന്നാണ് കറിവേപ്പില യെ കുറിച്ച് പണ്ടുള്ളവർ പറയുന്നത്.
പണ്ടുകാലത്ത് നാട്ടുവൈദ്യത്തിലും ഒറ്റമൂലി കളിലും കറിവേപ്പില ഒരു പ്രധാനപ്പെട്ട ഘടകമാണ്. പച്ചക്കറികളിൽ ഏറ്റവും കൂടുതൽ മാരക കീടനാശിനികൾ അടങ്ങിയിരിക്കുന്നത് ഏതാണ് എന്ന് ചോദിച്ചാൽ അത് കറിവേപ്പിലയിൽ ആണ് എന്ന് നമുക്ക് പറയാൻ കഴിയും. കറിവേപ്പിലക്ക് കീടനാശിനിയെ ആഗിരണം ചെയ്യാനുള്ള കഴിവ് മറ്റു പച്ചക്കറികളെക്കാൾ കൂടുതലായി കാണാൻ കഴിയും. എത്ര സമയം വെള്ളത്തിൽ ഇട്ടാലും കറിവേപ്പില വലിച്ചെടുത്ത കീടനാശിനികൾ കളയാൻ സാധിക്കില്ല.
വീട്ടിൽ കറിവേപ്പില തൈ നട്ടു വളർത്തേണ്ടത് അത്യാവശ്യമായ ഒന്നാണ്. അത്ര പെട്ടെന്ന് വേരുപിടിച്ച തഴച്ചുവളരുന്ന ഒന്നല്ല കറിവേപ്പ്. അതുകൊണ്ട് മിക്ക വീട്ടമ്മമാരും നേരിടുന്ന പ്രധാന പ്രശ്നമാണ് കരിവേപ്പിലയുടെ അഭാവം. ഇന്ന് ഇവിടെ പറയുന്നത് കറിവേപ്പിലയുടെ ഉപയോഗവും ഗുണങ്ങളും ആണ്. കറിവേപ്പില പ്രകൃതത്തെ മൗത്ത് വാഷ് എന്നു വേണമെങ്കിൽ പറയാവുന്നതാണ്.
ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കാൻ കറിവേപ്പില സഹായിക്കുന്നുണ്ട്. ഭക്ഷണത്തോടൊപ്പം കറിവേപ്പില കഴിക്കുകയും ഭക്ഷണത്തിലെ എത്തുകയും ചെയ്യുമ്പോൾ കറിവേപ്പിലയുടെ സാന്നിധ്യം ദഹനം ത്വരിതപ്പെടുത്തുന്ന ദീപന രസങ്ങൾ ഉണ്ടാകുന്നത് വർദ്ധിപ്പിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.