ജീവിതശൈലിയിലുണ്ടായ ഭക്ഷണ രീതിയിൽ ഉണ്ടായ മാറ്റവും നിരവധി ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാനും പലതരത്തിലുള്ള അസുഖങ്ങൾ ശരീരത്തിൽ കടന്നുവരാനും കാരണമായിട്ടുണ്ട്. ഇത്തരത്തിൽ ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു അസുഖം ആയി മാറി കഴിഞ്ഞു ഫാറ്റി ലിവർ. പണ്ടുകാലങ്ങളിൽ വളരെ വിരളം ആളുകളിൽ മാത്രം ആയിരുന്നു ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇതിനു പ്രധാന കാരണം മദ്യപാനം ആയിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ഇത്തരം അസുഖങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു കഴിഞ്ഞു.
ഇത്തരം അസുഖങ്ങൾ എങ്ങനെ മനസ്സിലാക്കാം ഇത് എങ്ങനെ ചികിത്സിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഫാറ്റി ലിവർ പ്രശ്നങ്ങൾക്ക് ചികിത്സ വേണ്ട എന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ ഫാറ്റി ലിവർ പ്രശ്നങ്ങൾ കണ്ടുപിടിക്കുന്നത് മറ്റ് എന്തെങ്കിലും അസുഖങ്ങൾക്ക് വയറ് സ്കാൻ ചെയ്യുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുപിടിക്കുക. ഇത് കാര്യമാക്കേണ്ട ആവശ്യമില്ല എന്നാണ് പലപ്പോഴും ഡോക്ടർമാർ കരുതിയിരുന്നത്. ഫാറ്റിലിവർ കൃത്യമായ രീതിയിൽ ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ അത് ലിവർ സിറോസിസ് കരൾ കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് കാരണമായേക്കാം.
ഫാറ്റിലിവർ ഉള്ള മിക്കവർക്കും കുറച്ചു വർഷങ്ങൾക്കു ശേഷം ഗുരുതരമായ കരൾ രോഗങ്ങൾ ഉണ്ടാകുന്നു. പഴയ കാലങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഫാറ്റി ലിവർ പ്രശ്നങ്ങൾ വന്നുകഴിഞ്ഞ് മുപ്പത് നാൽപ്പത് കൊല്ലങ്ങള് കഴിഞ്ഞാണ്. എന്നാൽ ഇന്ന് കാലദൈർഘ്യം വളരെ കുറഞ്ഞു കഴിഞ്ഞു. ഫാറ്റിലിവർ പ്രശ്നങ്ങളുള്ളവർക്ക് 20 വർഷങ്ങൾ കഴിയുമ്പോഴേക്കും ഇത്തരത്തിൽ ഗുരുതരമായ കരൾ രോഗങ്ങൾ ഉണ്ടാവുന്നതാണ് ഇപ്പോൾ കാണാൻ കഴിയുക. പണ്ടുകാലങ്ങളിൽ പ്രായം ചെന്നവരും മദ്യപാനികളിലും ആണ് ഫാറ്റിലിവർ പ്രശ്നങ്ങൾ കണ്ടുവന്നിരുന്നത്.
എന്നാൽ ഇന്ന് പ്രായം കുറഞ്ഞവരിലും ചെറിയ കുട്ടികളിൽ പോലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. മാത്രമല്ല മദ്യപിക്കാത്തവരിലും ഈ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.