നിരവധി ഗുണങ്ങളുടെ കലവറയാണ് കശുമാങ്ങ. ശരീരത്തിന് നല്ല ഗുണങ്ങൾ നൽകുന്ന പല സസ്യങ്ങളും പഴവർഗ്ഗങ്ങളും നാം തിരിച്ചറിയാറില്ല. ഇത്തരത്തിൽ നിരവധി ഗുണങ്ങൾ ശരീരത്തിന് നൽകുന്ന ഒന്നാണ് കശുമാങ്ങ. പറങ്കികൾ നമ്മുടെ നാട്ടിൽ എത്തിച്ച പറങ്കിമാങ്ങ യുടെ ജന്മദേശം ബ്രസീലാണ്. ഫലത്തേക്കാൾ ഇതിന്റെ വിത്തിനാണ് കൂടുതൽ പ്രാധാന്യം. മാമ്പഴ ത്തിന്റെ അതേ കുടുംബത്തിൽപ്പെട്ട കശുമാവ് മാവിനെ ക്കാൾ പലകാര്യത്തിലും വ്യത്യസ്തമാണ്.
പണ്ടുകാലങ്ങളിൽ മണ്ണൊലിപ്പ് തടയാൻ വേണ്ടിയായിരുന്നു ഇത് കൂടുതലായി വെച്ചുപിടിപ്പിക്കുന്നത്. എന്നാൽ ഇന്ന് വ്യാവസായിക പ്രാധാന്യം മനസ്സിലാക്കി ധാരാളം കൃഷി ചെയ്യുന്നുണ്ട്. ഇന്ത്യയിൽ കശുവണ്ടി കൃഷിയിൽ ഒന്നാം സ്ഥാനം കേരളം തന്നെയാണ്. മഞ്ഞിനെയും ശൈത്യ കാലാവസ്ഥയിലും വളരാത്ത ഇവ മറ്റു കാലാവസ്ഥകളിൽ വളരുന്നതാണ്. കശുവണ്ടി പരിപ്പ് പോലെ തന്നെ ഏറെ പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കശുമാങ്ങ.
പലപ്പോഴും കശുമാങ്ങ കളയുകയാണ് പതിവ്. സാധാരണക്കാരിൽ വൈറ്റമിൻ സി യുടെ അപര്യാപ്തത ഇല്ലാതാക്കാൻ ഈ ഫലത്തിൽ നന്നായി സാധിക്കും. ഒരാൾക്ക് ഒരു ദിവസം ആവശ്യമുള്ളതിനേക്കാൾ ആറിരട്ടി വൈറ്റമിൻ സി ഇതിന്റെ നീരിൽ അടങ്ങിയിട്ടുണ്ട്. കശുമാങ്ങ യും കശുവണ്ടിപ്പരിപ്പും ഇലയും എല്ലാം ഔഷധമൂല്യ ത്തിന്റെ കാര്യത്തിൽ വളരെ മുന്നിലാണ്.
തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ വൈറ്റമിൻ സി കശുവണ്ടിപ്പരിപ്പിലും കശുമാങ്ങ യിലും അടങ്ങിയിട്ടുണ്ട്. പനി ഉറക്കമില്ലായ്മ കുറഞ്ഞ രക്തസമ്മർദ്ദം പേശിവേദന എന്നിവയ്ക്കും വിരേചന ഔഷധമായും ഇതിന്റെ ജ്യൂസ് ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.