വീട്ടിലെ ഗ്യാസ് പെട്ടന്ന് തീർന്നു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ചില വീടുകളിൽ ഒരുമാസം പോലും ഗ്യാസ് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാം. ചിലപ്പോൾ എന്തെങ്കിലും ആവശ്യത്തിന് ഗ്യാസ് ഓൺ ആകുമ്പോൾ ആയിരിക്കും ഗ്യാസ് തീർന്ന വിവരം അറിയുക. ഗ്യാസ് ലാഭിക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ്. അതുപോലെതന്നെ നല്ലൊരു റിസൾട്ട് ലഭിച്ച ഒന്നാണ് ഇത്.
ഗ്യാസ് നഷ്ടപ്പെടാതിരിക്കാനും അതുപോലെതന്നെ അപകടസാധ്യത ഇല്ലാതിരിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ആഴ്ചയിൽ ഒരു പ്രാവശ്യം ഇത് തീർച്ചയായും ചെയ്യേണ്ടത് നല്ലതാണ്. ഇത് എങ്ങനെ ചെയ്യാം എന്നാണ് താഴെ പറയുന്നത്. ഗ്യാസ് ബർണറുകൾ വൃത്തിയായി ക്ലീൻ ചെയ്യുക. ആദ്യമായി ബർണർകളിൽ അഴുക്ക് കളയേണ്ട താണ്. അതിനായി എടുക്കേണ്ടത് അലുമിനിയം ഫോയിൽ ആണ്.
ഇത് ഉപയോഗിച്ച് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച ശേഷം ബർണറുകളും അലുമിനിയം ഫോയിലും ചേർത്തശേഷം നന്നായി തിളപ്പിച്ച് എടുക്കുക വീട്ടിലുള്ള ഡിഷ് വാഷ് ലിക്വിഡ് ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ ബർണറിലെ അഴുക്ക് മാറി കിട്ടുന്നതാണ്. ഇത് ക്ലീൻ ചെയ്ത ശേഷം ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.
പിന്നീട് ഡിഷ് വാഷ് ലിക്വിഡ് സോഡാപ്പൊടി എന്നിവ മിക്സ് ചെയ്ത പേസ്റ്റ് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. തിളപ്പിക്കാൻ സമയമില്ല എങ്കിൽ ഈ രീതിയിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇതുപയോഗിച്ച് വളരെ എളുപ്പത്തിൽ ബർണർ ക്ലീൻ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.