സുഹൃത്തിന്റെ വിവാഹ ദിവസം തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് ഒരു യുവാവ്. ആരുടെയും കണ്ണ് നിറക്കുന്ന അനുഭവ കഥയാണ് ഇവിടെ കാണാൻ കഴിയുക. കുറിപ്പ് ഇങ്ങനെ ചങ്കിന്റെ കല്യാണം ആണ് ആ വലിയ ഓഡിറ്റോറിയത്തിൽ ആളുകൾ വന്നു കൊണ്ടിരിക്കുന്നു. ഞാനും കൂട്ടുകാരും ഓടിനടന്ന് കാര്യങ്ങൾ സെറ്റ് ചെയ്യുകയാണ്. കല്യാണം ഭംഗിയാക്കുന്നതിന്റെ ഉത്തരവാദിത്വം മാത്രമല്ല കൂട്ടുകാരന് കൊടുക്കേണ്ട എട്ടിന്റെ പണി യുടെ ചുമതലയും ഉണ്ട്.
കല്യാണ ചെറുക്കൻ റെ കൂട്ടുകാരുടെ കലാപരിപാടികൾ. പലപ്പോഴും ഇത് കല്യാണ ശേഷം വാർത്തയാകാറുണ്ട്. എന്നാൽ തികച്ചും അപ്രതീക്ഷിതമായി എനിക്ക് ഉണ്ടായ ഒരു അനുഭവമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഓഡിറ്റോറിയത്തിൽ നിന്ന് പുറത്തിറങ്ങി തിരികെ ഹാളിലേക്ക് കയറുന്ന സമയത്താണ് ഒരു 60 വയസ്സുള്ള ഉമ്മയും ഏഴു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയും ശ്രദ്ധയിൽപ്പെടുന്നത്. ഓഡിറ്റോറിയത്തിന് പുറത്തുനിന്ന് അകത്തേക്ക് കയറണോ വേണ്ടയോ എന്ന സംശയത്തിൽ നിൽക്കുകയാണ് അവർ.
ഞാൻ പോയി എന്താണ് കാര്യം എന്ന് ചോദിച്ചു. ഞാൻ അകത്തേക്ക് ക്ഷണിച്ചു. പെട്ടെന്ന് ഉമ്മ എന്നോട് പറഞ്ഞു മോനെ ഞങ്ങൾ ഈ കല്യാണത്തിന് വിളിച്ചിട്ട് വന്നവർ അല്ല. ഇത് എന്റെ മകന്റെ കുട്ടിയാണ്. ഇവന് ബിരിയാണി വേണം എന്ന് പറഞ്ഞു വാശി പിടിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. ഇവന്റെ ഉപ്പാക്ക് കിഡ്നിക്ക് അസുഖമാണ്. ബിരിയാണി വെക്കാൻ പോയിട്ട് കഞ്ഞി വെക്കാൻ പോലും ഈ ഗതി ഇല്ല.
നാണക്കേട് ഇല്ലാഞ്ഞിട്ടല്ല ഇവന്റെ വാശി കണ്ട് വേറെ മാർഗമില്ലാതെ വന്നതാണ് ആ ഉമ്മ പറഞ്ഞുനിർത്തി. ഞാനാകെ വല്ലാതെയായി. അതെന്താ ഉമ്മാ ഞാൻ വിളിച്ചിരിക്കുന്നു. ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി. അവരെ അകത്തു കൊണ്ട് പോയി ഭക്ഷണം കൊടുക്കാൻ കേറ്ററിംഗ് ബോയ്യോട് പറഞ്ഞു. ആരെയും കാണിക്കാൻ വേണ്ടി എന്തെല്ലാം ധൂർത്ത് ആണ് കല്യാണത്തിന് പേരിൽ കാട്ടിക്കൂട്ടുന്നത്. ഞാൻ ചിന്തിച്ചു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.