റേഷൻ അരി ഉണ്ടോ കയ്യിൽ? എങ്കിൽ നിമിഷങ്ങൾക്കകം പൊരി ഉണ്ടാക്കാം. ഇതൊരു കാരണവശാലും കാണാതിരിക്കല്ലേ.

കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് പൊരി. പൂരപ്പറമ്പുകളിലെ ഒരു പ്രധാന താരം തന്നെയാണ് ഇത്. ഈ പൊരി ഒട്ടുമിക്ക ആളുകളും കടയിൽ നിന്ന് വാങ്ങി കഴിക്കാനാണ് പതിവ്. എന്നാൽ വളരെ എളുപ്പത്തിൽ ഇത് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അത്തരത്തിൽ റേഷൻ കടയിൽ നിന്ന് കിട്ടുന്ന അരി ഉപയോഗിച്ച് നിറയെ പൊരി ഉണ്ടാക്കുന്ന ഒരു റെസിപ്പി ആണ് ഇതിൽ കാണുന്നത്.

ഇത് വിശ്വസിച്ചു തന്നെ കുട്ടികൾക്ക് മുതിർന്നവർക്കും കൊടുക്കാൻ പറ്റുന്ന പൊരി തന്നെയാണ്. ഈ കുട്ടികൾക്ക് ടിവി കാണുമ്പോഴും മറ്റും കളിക്കുന്നതിനു വേണ്ടി വീട്ടിൽ തന്നെ എളുപ്പത്തിൽ അരി വച്ചുകൊണ്ട് ഉണ്ടാക്കാം. അതിനായി ഇതിൽ എടുത്തിരിക്കുന്നത് റേഷന്റെ മട്ട അരിയാണ്. ഈയരിയിൽ ഒരു കാൽ ടീസ്പൂൺ വെള്ളം ഉപയോഗിച്ച് നല്ലവണ്ണം മിക്സ് ചെയ്തു വയ്ക്കേണ്ടതാണ്. പിന്നീട് ഒരു ചട്ടിയിൽ അതൊന്ന് ചൂടാക്കി എടുക്കേണ്ടതാണ്.

അതിലേക്ക് ചേർത്ത വെള്ളം മാറി കിട്ടുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ചൂടാക്കുന്നത്. ചൂടാക്കാൻ പറ്റിയില്ലെങ്കിൽ സൂര്യപ്രകാശം ഉണ്ടെങ്കിൽ വെയിലത്ത് വെച്ചാലും മതി. അത്തരത്തിൽ ചൂടാക്കിയതിനുശേഷം അത് മാറ്റി വയ്ക്കേണ്ടതാണ്. പിന്നീട് ഈ ചട്ടിയിലേക്ക് ഉപ്പാണ് ഇട്ടു കൊടുക്കുന്നത്. ഉപ്പിന് പകരം മണലുള്ളവർക്ക് അതും ഇട്ടുകൊടുക്കാവുന്നതാണ്.

മണലിലാണ് പൊരി ഉണ്ടാക്കുന്നത് എങ്കിൽ അരിയിൽ അല്പം വെള്ളം ഒഴിക്കുമ്പോൾ തന്നെ ഉപ്പും ചേർത്ത് കൂട്ടി തിരുമ്മേണ്ടതാണ്. പിന്നീട് ഉപ്പ് നല്ലവണ്ണം ചൂടാക്കി എടുക്കുക ആണ് വേണ്ടത്. നല്ലവണ്ണം ചൂടായതിനു ശേഷം എടുത്തു വച്ചിരിക്കുന്ന അരി അല്പം അല്പം ആയി ഇട്ടു കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.