നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണോ ഓറഞ്ച്. വൈറ്റമിൻ സി ധാരാളമടങ്ങിയിട്ടുള്ള ഓറഞ്ച് ഒട്ടനവധി ആരോഗ്യം നേട്ടങ്ങളാണ് നമ്മുടെ ശരീരത്തിന് നൽകുന്നത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതും മുതൽ ഹൃദയസംബന്ധമായ രോഗങ്ങൾ വരെ ഇല്ലായ്മ ചെയ്യാൻ ഇതിനെ കഴിയുന്നു. ഇത്തരത്തിൽ ധാരാളം ഗുണങ്ങൾ സമ്മാനിക്കുന്ന ഓറഞ്ചിന്റെ തൊലി നാം ഓരോരുത്തരും കളയാറാണ് പതിവ്. എന്നാൽ ഓറഞ്ചിൽ അടങ്ങിയിട്ടുള്ള അതേ ഗുണകണങ്ങൾ ഓറഞ്ചിലെ തൊലിയിലും ഉണ്ട്.
ഇത് നമ്മുടെ മുഖത്തുണ്ടാകുന്ന പല പ്രശ്നങ്ങളെ അകറ്റുന്നതിന് ഉത്തമമാണ്. അതുപോലെ തന്നെ നമ്മുടെ ദൈനംദിന ജീവിതത്തിൽ ചില സൂത്രപ്പണികളും ഇതുകൊണ്ട് ചെയ്യാവുന്നതാണ്. അത്തരത്തിൽ നാം ഓരോരുത്തരും വെറുതെ കളയുന്ന ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് കൊണ്ടുള്ള ചില കിച്ചൻ ടിപ്സ് ആണ് ഇതിൽ കാണുന്നത്. കിച്ചണിലെ നമ്മുടെ ജോലികളെ വളരെയധികം.
എളുപ്പമാക്കുന്നതിന് ഉപകാരപ്രദമായിട്ടുള്ള ടിപ്സുകളാണ് ഇവ. ഇതിൽ ഏറ്റവും ആദ്യത്തെതു അടുക്കള തോട്ടങ്ങളിലെ മുളക് ചെടിയും മറ്റു ചെടികളും എല്ലാം തഴച്ചു വളരുന്നതിന് വേണ്ടിയുള്ളതാണ്. അതിനായി ഓറഞ്ചിന്റെ തൊലിയിൽ അല്പം വെള്ളം ഒഴിച്ച് കുറച്ചുദിവസം മാറ്റിവെക്കേണ്ടതാണ്. പിന്നീട് തൊലിയിൽ നിന്ന് ആ വെള്ളം വേർതിരിച്ച് അരിച്ചെടുത്ത്.
ഒരു കുപ്പിയിൽ വച്ച് അതിലേക്ക് അല്പം പച്ചവെള്ളം കൂടി ഒഴിച്ച് ചെടികളിലും പൂക്കളിലും എല്ലാം സ്പ്രേ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ചെടികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന പ്രാണികളും മറ്റും നശിച്ചു പോകുകയും ചെടികൾ വളരുകയും ചെയ്യുന്നു. മുളക് ചെടി കറിവേപ്പില എന്നിങ്ങനെ ഒട്ടനവധി ചെടികൾക്ക് ഇത് ഉപയോഗപ്രദമാണ്. തുടർന്ന് വീഡിയോ കാണുക.