നാമേവരും പലപ്പോഴും ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് വീട്ടിലെ പൊടിയും അഴുക്കുകളും തട്ടി കളയുക എന്നുള്ളത്. എത്രതന്നെ വൃത്തിയാക്കിയാലും കുറച്ചു ദിവസം കഴിയുമ്പോൾ ജനൽ കമ്പികളിലും മറ്റും പൊടികൾ വന്ന് അടിഞ്ഞു കൂടാനാണ് പതിവ്. ഇത്തിരി പൊടികളെ മാറ്റുന്നതിന് വേണ്ടി നാം ഒട്ടുമിക്ക ആളുകളും ചൂലുംമറ്റുമാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ചൂലുകൊണ്ട് സാധനങ്ങൾ കൊണ്ടും ജനറൽ കമ്പികളിലെയും വാതിലുകളിലെയും എല്ലാം പൊടികൾ.
തട്ടി കളയുമ്പോൾ പെട്ടെന്ന് തന്നെ പോകുന്നു. അതിനാൽ തന്നെ ഇതൊരു പ്രായോഗിക രീതിയല്ല. അത്തരത്തിൽ നമ്മുടെ വീട്ടിലെ പൊടികളെയും അഴുക്കുകളെയും എല്ലാം ക്ലീൻ ആക്കുന്നതിന് വേണ്ടി നമുക്ക് തന്നെ സ്വയം ഒരു മോപ്പ് ഉണ്ടാക്കാവുന്നതാണ്. യാതൊരു തരത്തിലുള്ള ചെലവുമില്ലാതെ തന്നെ വളരെ പെട്ടെന്ന് ഉണ്ടാക്കുന്ന ഒരു ടിപ്പാണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റവുമധികം നാം എടുക്കേണ്ടത് ഉപയോഗശൂന്യമായ പഴയ ബനിയൻ ആണ്.
ഈ പനിയത്തിന്റെ കഴുത്തിന്റെ ഭാഗം കട്ട് ചെയ്ത് കളയേണ്ടതാണ്. പിന്നീട് രണ്ടായി നടുവേ മുറിച്ച് മാറ്റേണ്ടതാണ്. പിന്നീട് ബനിയത്തിന്റെ അടിവശത്തുനിന്ന് ഒരു സെന്റീമീറ്റർ അകലം വെച്ച് കട്ട് ചെയ്യേണ്ടതാണ്. നമ്മുടെ തുടക്കോലിലെ തുണികൾ കിടക്കുന്നതുപോലെ തുണികൾ ഒരു ഭാഗം മാറ്റിനിർത്തി കട്ട് ചെയ്യേണ്ടതാണ്. ഇങ്ങനെ രണ്ട് കഷ്ണവും കട്ട് ചെയ്ത് മാറ്റിവയ്ക്കണം.
പിന്നീട് ഒരു കുപ്പിയെടുത്ത് അതിന്റെ മുകൾഭാഗവും അടിഭാഗവും കട്ട് ചെയ്യുകയാണ് വേണ്ടത്. അത്തരത്തിൽ രണ്ടു ഭാഗവും തുറന്നിരിക്കേണ്ടതാണ്. പിന്നീട് ആ കുപ്പി നടുവേ കീറി രണ്ട് കഷണങ്ങളാക്കി മാറ്റി അതിൽ പപ്പടം കുത്തിക്കൊണ്ട് ഓരോ ഓട്ടകൾ ഉണ്ടാക്കിയെടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.