നാമോരോരുത്തരും ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു ഇലയാണ് മല്ലിയില. ആഹാര പദാർത്ഥങ്ങളിൽ രുചിയും മണവും വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്നതോടൊപ്പം തന്നെ ഒട്ടനവധി ആരോഗ്യ നേട്ടങ്ങളും നമുക്ക് നൽകുന്ന ഒരു ഇല തന്നെയാണ് മല്ലിയില. വിറ്റാമിൻ സി എ ഇ കാൽസ്യം ഫോസ്ഫറസ് ഇരുമ്പ് എന്നിങ്ങനെയുള്ള ഒട്ടനവധി ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയിട്ടുള്ള ഒന്ന് തന്നെയാണ് മല്ലിയില.
ഇത് കൂടുതലായും നാം ഓരോരുത്തരും ഉപയോഗിക്കാറുള്ളത് ഇറച്ചി കറികളിലും സാമ്പാറിലും മണവും രുചിയും വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ്. അതോടൊപ്പം തന്നെ സാലഡുകളിലും ഇതോ ഉപയോഗിക്കാറുണ്ട്. ഈ മല്ലിയില നാം പൊതുവേ കടയിൽ നിന്ന് വാങ്ങി സൂക്ഷിക്കാറാണ് പതിവ്. എന്നാൽ മല്ലിയില വാങ്ങി ഫ്രിഡ്ജിൽ വച്ചാലും ഒന്ന് രണ്ട് ദിവസത്തിന് ശേഷം അത് ചീഞ്ഞു പോകുന്നതായി കാണുന്നു.
അതിനാൽ തന്നെ അത് ഉപയോഗശൂന്യമായി മാറുന്നു. ഇത്തരത്തിൽ കടകളിൽ നിന്ന് മേടിക്കുന്ന മല്ലിയില എന്നും ഫ്രഷ് ആയിരിക്കാം ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്. അത്തരം കാര്യങ്ങളാണ് ഇതിൽ കാണുന്നത്. അതിൽ ഏറ്റവും ആദ്യത്തേത് മല്ലിയിലയുടെ വേരിലുള്ള മണ്ണെല്ലാം കഴുകി വൃത്തിയാക്കി ഒരു പ്ലാസ്റ്റിക് ഡപ്പിയുടെ അടപ്പിന് മുകളിൽ ഒരു ഗ്ലാസ് വെള്ളത്തിൽ ഈ മല്ലിയില ഇറക്കി വയ്ക്കുകയാണ് ചെയ്യേണ്ടത്.
മല്ലിയില ഇത്തരത്തിൽ ഇറക്കി വയ്ക്കുമ്പോൾ എല്ലാ ഒരിക്കലും വെള്ളത്തിൽ വിഴാൻ അനുവദിക്കാത്ത തരത്തിൽ വേണം ഇറക്കി വയ്ക്കാൻ. അതിനുശേഷം അതിനു മുകളിലേക്ക് ആ പ്ലാസ്റ്റിക് ഡപ്പി ഇറക്കിവെച്ച് മൂടി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. എത്രകാലO വേണമെങ്കിലും അത് ഫ്രഷ് ആയിരിക്കും.