അടുക്കള ജോലി ഈസിയാക്കാനുള്ള എളുപ്പവഴികൾ ആരും അറിയാതെ പോകല്ലേ…| Amazing Kitchen Tips

Amazing Kitchen Tips : നാമോരോരുത്തരും എന്തിനും ഏതിനും എളുപ്പവഴികൾ സ്വീകരിക്കുന്നവരാണ്. എന്ത് നിസ്സാര കാര്യമായാൽ പോലും നാം എളുപ്പവഴി ഉണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്തുന്നവരാണ്. അത്തരത്തിൽ നാം ഓരോരുത്തർക്കും ഉപകാരപ്രദമായിട്ടുള്ള ചില അടുക്കള സൂത്രങ്ങളാണ് ഇതിൽ കാണുന്നത്. വളരെയധികം എഫക്ടീവ് ആയിട്ടുള്ള ചില ട്രിക്കുകൾ ആണ് ഇവ. അത്തരത്തിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് സ്വിച്ച് ബോർഡുകളിലെ കറകൾ കളയുന്നതാണ്.

   

നമ്മുടെ വീടുകളിൽ സ്വിച്ച് ബോർഡുകളിൽ പലതരത്തിലുള്ള കറകളും വന്ന് അടിഞ്ഞു കൂടുന്നുണ്ട്. പാത്രങ്ങളിലും മറ്റും കറകൾ വരുമ്പോൾ സ്ക്രബർ കൊണ്ടും മറ്റും വൃത്തിയാക്കുന്നതുപോലെ സ്വിച്ച് ബോർഡ് വൃത്തിയാക്കാൻ സാധിക്കുകയില്ല. അതുപോലെ തന്നെ അധികം ഈർപ്പവും അവിടേക്ക് കൊടുത്തുകൊണ്ട് വൃത്തിയാക്കാനും കഴിയില്ല. അത്തരത്തിലുള്ള സ്വിച്ച് ബോർഡിലെ കറ നീക്കം ചെയ്യുന്നതിന് ഒരല്പം കോൾഗേറ്റ് മാത്രം മതി.

സ്വിച്ച് ബോർഡിൽ കറയുള്ള ഭാഗത്ത് കോൾഗേറ്റ് പേസ്റ്റ് നല്ലവണ്ണം തേച്ച് പിടിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് 5 മിനിറ്റ് ശേഷം ഒരു ബ്രഷ് കൊണ്ട് നല്ലവണ്ണം തേച്ചു കൊടുക്കേണ്ടതാണ്. ഒരുമാതിരിപ്പെട്ട എല്ലാത്തരത്തിലുള്ള കറകളും ഇതുവഴി നീങ്ങി പോവുകയും സ്വിച്ച് ബോർഡ് പുതിയത് പോലെ ആവുകയും ചെയ്യുന്നു.

അതുപോലെ തന്നെ മറ്റൊരു സൂത്രപ്പണിയാണ് ഉള്ളി തോൽ എളുപ്പത്തിൽ കളയുന്നത്. നാമോരോരുത്തരും നമ്മുടെ വീടുകളിൽ വളരെ പ്രയാസപ്പെട്ട് ചെയ്യുന്ന ഒന്നാണ് ഉള്ളിയുടെ തോൽ കളയുക എന്നത്. വളരെയധികം സമയം ചെലവഴിക്കേണ്ടതും അതുപോലെ തന്നെ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ ഒരു ജോലിയാണ് ഇത്. ഇതിനായി ഏറ്റവും അത് ചെയ്യേണ്ടത് ഉള്ളിയുടെ മുകൾ ഭാഗവും അടിഭാഗവും കട്ട് ചെയ്യുകയാണ്. തുടർന്ന് വീഡിയോ കാണുക.