ഹയറ്റസ് ഹെർണിയയ്ക്ക് ശരീരം കാണിക്കുന്ന ഇത്തരം ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകല്ലേ.

ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികമായി കാണാൻ സാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഹെർണിയ. കുട്ടികളിലും മുതിർന്നവരിലും വളരെ കോമൺ ആയി തന്നെ ഇത് കാണാവുന്നതാണ്. കുടൽ പുറത്തേക്ക് തള്ളിവരുന്ന ഒരു അവസ്ഥയാണ് ഹെർണിയ എന്ന് പറയുന്നത്. ഇത് കൂടുതലായും വയറിന്റെ ഭാഗത്ത് തുടയിടുക്കുകളിൽ എല്ലാമാണ് കാണുന്നത്. പലതരത്തിലുള്ള ഹെർണിയകൾ ആണ് ഉള്ളത്. പൊക്കിളിൽ കൂടിയുള്ള ഹെർണിയ വയറിന്റെ അടിവശത്തുള്ള ഹെർണിയ തുടയെടുക്കുകളിൽ ഹെർണിയ.

എന്നിങ്ങനെ ഒട്ടനവധിയാണ് ഇവ. ഇവ പ്രത്യേകിച്ച് വേദനയൊന്നും സൃഷ്ടിക്കുന്നില്ല എങ്കിലും ഇത് ഒരു മുഴപോലെ പുറത്തേക്ക് തള്ളി വരുന്ന ഒരു അവസ്ഥയാണ്. കൂടുതലായി നാം ഓരോരുത്തരും സ്ട്രെയിൻ ചെയ്യുമ്പോഴാണ് ഈ ഒരു മുഴ പുറത്തേക്ക് തള്ളി വരുന്നത്. അത്തരത്തിലുള്ള ഒരു ഹെർണിയാണ് ഹയറ്റസ് ഹെർണിയ എന്ന് പറയുന്നത്. ഈയൊരു ഹെർണിയ ഉണ്ടാകുന്നത്.

നമ്മുടെ ആമാശയത്തിന് മുകളിലും ശ്വാസകോശത്തിന്റെ അടിയിലും ആയിട്ടാണ്. ശ്വാസകോശത്തെയും ആമാശത്തെയും വേർതിരിക്കുന്ന ഒന്നാണ് ഡയഫ്രം എന്ന് പറയുന്നത്. ശ്വാസകോശം സാധ്യമാക്കുന്നതും അതിലൂടെ ഒരു കുഴൽ വന്ന് ഭക്ഷണം താഴെ ആമാശയത്തിലേക്ക് എത്തിക്കുന്നതും ഡയഫ്രത്തിലൂടെയാണ്. ഈയൊരു ഭാഗത്താണ് ഹയറ്റസ് ഹെർണിയ ഉണ്ടാകുന്നത്.

ഇത്തരത്തിൽ ഈ ഹെർണിയ ഉണ്ടാകുമ്പോൾ തുടർച്ചയായി ഗ്യാസ്ട്രബിളും നെഞ്ചിരിച്ചിലും നെഞ്ചുവേദനയും എല്ലാം കാണുന്നു. പലപ്പോഴും ഹാർട്ട് അറ്റാക്കാണ് എന്ന് സംശയിക്കുന്ന തരത്തിലുള്ള അസ്വസ്ഥതകൾ ആയിരിക്കും ഈ ഒരു അവസ്ഥയിൽ ഓരോരുത്തരും നേരിടേണ്ടി വരിക. ഇത്തരത്തിൽ ഉണ്ടാകുന്ന ഹയറ്റസ് ഹെർണിയക്ക് മറ്റു പല ലക്ഷണങ്ങളും കാണാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.