Thyroid tests types : ഇന്നത്തെ കാലഘട്ടത്തിൽ സർവ്വവ്യാപകമായി ഓരോരുത്തരിലും കണ്ടുവരുന്ന രോഗാവസ്ഥയാണ് തൈറോയ്ഡ് രോഗങ്ങൾ. നമ്മുടെ ഓരോരുത്തരുടെയും കഴുത്തിന് താഴെയായി കാണുന്ന ഒരു ബട്ടർഫ്ലൈ ആകൃതിയിലുള്ള അവയവമാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങളാണ് തൈറോയ്ഡ് രോഗങ്ങൾ. ഈ തൈറോയ്ഡ് ഗ്രന്ഥി രണ്ടു ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നുണ്ട്. ടി ത്രീ ടി ഫോർ എന്നിങ്ങനെയുള്ള ഹോർമോണുകളാണ് അവ. ഈ രണ്ടു ഹോർമോണുകളുടെ ഉൽപാദനത്തിൽ.
ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ ആണ് ഒട്ടുമിക്ക തൈറോയ്ഡ് രോഗങ്ങളും എടുക്കുന്നത്. അതുപോലെ തന്നെ തൈറോയ്ഡ് ഗ്രന്ഥിയിൽ വീക്കം ഉണ്ടാകുമ്പോൾ ഗോയിറ്റർ എന്ന രോഗം ഉണ്ടാകുന്നു. ഇത് ഇന്നത്തെ കാലഘട്ടത്തിൽ വളരെ വിരളമായിട്ടാണ് കാണുന്നത്. കൂടാതെ തൈറോയ്ഡ് ഹോർമോണുകളിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന രോഗങ്ങളാണ് ഹൈപ്പോ തൈറോയ്ഡിസവും ഹൈപ്പർ തൈറോയ്ഡിസവും.
ഹൈപ്പോതൈറോയിഡിസം എന്ന് പറയുന്നത് തൈറോയ്ഡ് ഹോർമോണുകളായ ടി3 ടി4 എന്നിങ്ങനെയുള്ള ഹോർമോണുകൾ കുറഞ്ഞു വരുന്ന അവസ്ഥയാണ്. ഇത്തരത്തിൽ ഈ ഹോർമോണുകൾ കുറഞ്ഞു വരുമ്പോൾ അത് പലതരത്തിലാണ് ലക്ഷണങ്ങൾ കാണിക്കുന്നത്. അലസത ക്ഷീണം തളർച്ച മുടികൊഴിച്ചിൽ എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് ഇതിനെ കാണിക്കുന്നത്. അതുപോലെ തന്നെ സ്ത്രീകളിൽ വന്ധ്യത ആർത്തവ പ്രശ്നങ്ങൾ എന്നിങ്ങനെ ഇളകയും കാണുന്നു.
അതുപോലെ തന്നെ മലബന്ധം ഉറക്കക്കുറവ് കുട്ടികളിൽ വളർച്ചക്കുറവ് എന്നിങ്ങനെയും കാണുന്നു. തുടക്കത്തിൽ ഈയൊരു രോഗത്തിന് ഇത്തരം ലക്ഷണങ്ങൾ കാണണമെന്നില്ല. ഈ രോഗം ഏകദേശം പകുതി ആകുമ്പോഴാണ് ഇത്തരം ലക്ഷണങ്ങൾ പലപ്പോഴും പലരിലും കണ്ടു തുടങ്ങുന്നത്. ഇത് നമ്മുടെ ശ്വാസകോശം ബ്രെയിൻ ഹൃദയം എന്നിങ്ങനെയുള്ള മറ്റു പല അവയവങ്ങളുടെ പ്രവർത്തനത്തിനും പ്രതികൂലമായി ബാധിച്ചേക്കാം. തുടർന്ന് വീഡിയോ കാണുക.