ഡിസ്ക് സംബന്ധമായ നടുവേദന തിരിച്ചറിയാൻ ഇതാരും കാണാതെ പോകല്ലേ.

നമ്മെ ദിനംപ്രതി ബുദ്ധിമുട്ടിക്കുന്ന ഒരു രോഗാവസ്ഥയാണ് വേദനകൾ. ശാരീരിക വേദനകൾ പല ഭാഗത്തും ഉണ്ടാകാവുന്നതാണ്. കഴുത്ത് വേദന കൈകാൽ വേദന മുട്ടുവേദന നടുവേദന വയറുവേദന തലവേദന എന്നിങ്ങനെ പലതരത്തിലുള്ള വേദനകളാണ് നാമോരോരുത്തരും പലപ്പോഴും നേരിടുന്നത്. അത്തരത്തിൽ നമ്മെ ഏറെ ബാധിക്കുന്ന വേദനയാണ് നടുവേദന. പല കാരണങ്ങളാൽ നടുവേദന ഉണ്ടാകുമെങ്കിലും.

നടുവേദന കാണുമ്പോൾ തന്നെ പലരും ചിന്തിക്കുന്ന ഒന്നാണ് ഡിസ്കിന്റെ പ്രശ്നം. കഴുത്ത് വേദനയും നടുവേദനയും വന്നു കഴിഞ്ഞാൽ ഏറ്റവും ആദ്യം നാം ശ്രദ്ധിക്കുന്നത് ഡിസ്കിന്റെ പ്രശ്നമാണോ എന്നാണ്. എന്നാൽ നടുവേദനയും കഴുത്ത് വേദനയും എല്ലാം ഡിസ്ക്കിന്റെ പ്രശ്നമല്ലാതെ അവിടുത്തെ പേശികൾക്ക് ഉണ്ടാകുന്ന വലിവു വഴിയും വേദനാജനകമാകുന്നതാണ്. അതുപോലെ തന്നെ പല തരത്തിലുള്ള ജോലികളിൽ ഇന്ന് ഏർപ്പെടുന്നതിനാൽ തന്നെ അതിന്റെ ഭാഗമായും വേദനകൾ കാണുന്നു.

അതുപോലെ തന്നെ നട്ടെല്ലിന് എന്തെങ്കിലും തരത്തിലുള്ള ഇൻഫെക്ഷനുകൾ ഉണ്ടാകുമ്പോഴും ഇത്തരത്തിൽ നടുവേദന കാണുന്നു. അതുപോലെ തന്നെ നടുവേദനയ്ക്ക് കാരണമായിട്ടുള്ള ഈ ഡിസ്ക് നട്ടെല്ലിന്റെ ഇടയിൽ കാണുന്ന ഒന്നാണ്. ഇതിനെ സ്ഥാനമാറ്റം സംഭവിക്കുകയോ അല്ലെങ്കിൽ ഇത് തേഞ്ഞു പോവുകയോ മറ്റും ചെയ്യുകയാണെങ്കിലും നടുവേദനയും കഴുത്ത് വേദനയും കാണാവുന്നതാണ്.

അമിതമായി ഭാരം പൊക്കുകയോ അല്ലെങ്കിൽ കായികധ്വാനമുള്ള ജോലികളിൽ ഏർപ്പെടുകയോ അതുമല്ലെങ്കിൽ ആക്സിഡന്റ് സംഭവിച്ചതിന്റെ ഫലമായിട്ടോയെല്ലാം ഇത്തരത്തിൽ ഡിസ്ക് കമ്പ്ലൈന്റ് കാണാവുന്നതാണ്. അസഹ്യമായ നടുവേദനയോടൊപ്പം നടക്കുവാൻ സാധിക്കാതെ വരികയും കുമ്പിട്ട് നിവർന്നിട്ടുള്ള ജോലികൾ ചെയ്യാൻ സാധിക്കാതെ വരികയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.