കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഇത്തരം രോഗങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ…| To relieve constipation

To relieve constipation : ഇന്നത്തെ കാലഘട്ടത്തിൽ ശാരീരിക പരമായും മാനസിക പരമായും നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇരട്ടബിൾ ബൗൾ സിൻഡ്രം അഥവാ ഐബിഎസ്. ഇത് ഒരു കൂട്ടം രോഗങ്ങളുടെ കൂട്ടായ്മയാണ്. ദഹന വ്യവസ്ഥയായ അന്നനാളം മുതൽ വൻകുടൽ വരെയുള്ള ഭാഗങ്ങളിൽ ഉണ്ടാകുന്ന ഏതെങ്കിലും ഒരു അപാകത മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഐ ബി എസ്. ഇത്തരമൊരു അവസ്ഥയിൽ ദഹനം ശരിയായിവിധം നടക്കാതെ വരികയും അതിന്റെ ഫലമായി വയറിളക്കം.

മലബന്ധം ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ എന്നിങ്ങനെ ഒട്ടനവധി രോഗങ്ങൾ ഉണ്ടാവുകയാണ് ചെയ്യുന്നത്. ഇതിനെ ശാരീരിക പരമായും മാനസിക പരമായും പല തരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. അവയിൽ തന്നെ ഏറ്റവും ആദ്യത്തെ എന്ന് പറയുന്നത് മാനസിക പരമായുള്ള കാര്യങ്ങളാണ്. മാനസികമായി സ്ട്രെസ്സ് അനുഭവിക്കുന്നവരിലും എല്ലാക്കാര്യത്തിലും അമിതമായി ടെൻഷൻ ഉള്ളവരിലും ഇത്തരത്തിൽ ഐബിഎസ് കാണാവുന്നതാണ്.

അതുപോലെ തന്നെ നമ്മുടെ ശരീരത്തിലെ സെലടോൺ എന്ന ഹോർമോണിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോഴും ഐബിഎസ് ഉണ്ടാകുന്നു. ഈ സെലടോൺ എന്ന ഹോർമോൺ നമ്മുടെ കുടലിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ ആണ്. കുടലിന്റെ ആരോഗ്യം കുറഞ്ഞു വരുമ്പോൾ ഈ ഹോർമോണിന്റെ ഉത്പാദനം കുറയുകയും അത് മലബന്ധം എന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു.

അതുപോലെ തന്നെ കുടലിന്റെ ആരോഗ്യം കുറഞ്ഞു വരുമ്പോൾ ചില സമയങ്ങളിൽ ഉൽപാദനം കൂടുകയും അത് ഡയേറിയ പോലുള്ള അവസ്ഥകൾ ഉണ്ടാക്കുകയും ചെയ്യുന്നു. മറ്റൊന്നാണ് തലച്ചോറിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകൾ. ഇത്തരത്തിലുള്ള സിഗ്നലുകൾ അധികമായി ലഭിക്കുമ്പോൾ ഐ ബിഎസ് എന്ന അവസ്ഥ ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.