Osteoarthritis symptoms knee : വളരെയധികം വേദനാജനകമായ ഒരു അവസ്ഥയാണ് സന്ധിവാതം. ഒട്ടനവധി ആളുകളാണ് ഇതിന്റെ പിടിയിൽ ആയിട്ടുള്ളത്. ഇത് തേയ്മാനമാണ്. നമ്മുടെ പ്രധാന ജോയിന്റുകളിൽ ഉണ്ടാകുന്ന തേയ്മാനമാണ് ഇവ. നമ്മുടെ ശരീരത്തിലെ ജോയിന്റുകളിലെ എല്ലുകളെ തമ്മിൽ കൂട്ടി ബന്ധിപ്പിക്കുന്ന ഭാഗത്തുണ്ടാകുന്ന തേയ്മാനമാണ് ഇത്. അതുവഴി അവിടെ അസഹ്യമായ വേദന ഉണ്ടാകുന്നു.
കാൽമുട്ടുകൾ കൈമുട്ടുകള്‍ കഴുത്ത് നടു തുടയിടുക്കുകൾ എന്നിങ്ങനെ ഏത് ജോയിന്റിൽ വേണമെങ്കിലും സന്ധിവാതം ഉണ്ടാകാം. ഇവയിൽ തന്നെ ഏറ്റവും അധികം തേയ്മാനം കാണപ്പെടുന്നത് മുട്ടുകളിലാണ്. സ്ത്രീകളും പുരുഷന്മാരിലും ഇത് കാണാമെങ്കിലും സ്ത്രീകളിൽ ആർത്താവ വിരാമത്തിന് ശേഷമാണ് ഇത് കൂടുതലായും കാണുന്നത്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ആർത്തവ വിരാമത്തോടെ സ്ത്രീകൾക്ക് കവചമായി.
നിന്നിരുന്ന സ്ത്രീ ഹോർമോണുകൾ കുറഞ്ഞവരുകയും അതിന്റെ ഫലമായി പലതരത്തിലുള്ള രോഗങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. ഇത്തരത്തിൽ കാൽമുട്ടിൽ തേയ്മാനം ഉണ്ടാകുമ്പോൾ ശരിയായ വിധം നടക്കുവാനോ കുറച്ചു ദൂരം നടക്കുമ്പോഴേക്കും കാലുകളിൽ വേദന കഴപ്പ് പുകച്ചിൽ കടച്ചിൽ എന്നിവയും കാലുകളിൽ നിന്ന് എന്തോ പൊട്ടുന്ന പോലുള്ള ശബ്ദം കേൾക്കുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ആണ് തേയ്മാനം ആരംഭിച്ചിരിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നത്. ഇതിന്റെ പ്രധാന കാരണം എന്നു പറയുന്നത് അമിതമായുള്ള വണ്ണമാണ്. ശരീരഭാരം കൂടിയ ആളുകളുടെ മുട്ടുകൾക്ക് ആ ഭാഗത്തെ താങ്ങാൻ ആകാതെ വരികയും അവിടെ തേയ്മാനം സംഭവിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ പ്രായാധിക്യവും ഇതിന്റെ മറ്റൊരു വലിയ കാരണമാണ്. തുടർന്ന് വീഡിയോ കാണുക.