നാം എപ്പോഴും ആരോഗ്യവാന്മാരായി ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ പലപ്പോഴും പലതരത്തിലുള്ള രോഗങ്ങൾ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്നതിന്റെ ഫലമായി നമ്മുടെ ആരോഗ്യം പൂർണമായും നഷ്ടപ്പെടുന്നു. അത്തരത്തിൽ പലതരത്തിലുള്ള രോഗങ്ങൾക്ക് മുന്നോടിയായി പല ലക്ഷണങ്ങളും നമ്മുടെ ശരീരം നമുക്ക് കാണിച്ചു തരാറുണ്ട്. പലപ്പോഴും നാം ഓരോരുത്തരും ഇത്തരത്തിലുള്ള അടയാളങ്ങളും സൂചനകളും കാണുമ്പോൾ അതിനെ ചികിത്സിക്കാനാണ് ശ്രമിക്കാറുള്ളത്.
എന്നാൽ യഥാർത്ഥത്തിൽ നമ്മുടെ ശരീരം കാണിച്ചു തരുന്ന ഇത്തരം അടയാളങ്ങളുടെ കാരണങ്ങളെ കണ്ടെത്തിയാണ് നാം ചികിത്സിക്കേണ്ടത്. അത്തരത്തിൽ നമ്മുടെ ശരീരത്തിൽ പലപ്പോഴേ കാണപ്പെടുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ കാണുന്നത്. അതിൽ ഒന്നാണ് അമിതമായിട്ടുള്ള ക്ഷീണം സ്കിന്നിൽ ഉണ്ടാകുന്ന വിളർച്ച കൈയിലും കാലിലെയും നഖങ്ങളിൽ കറുപ്പ് ഉണ്ടാവുന്നത് എന്നിവയെല്ലാം.
ഇത്തരം ഒരു അവസ്ഥയിൽ നാം മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് അനീമിയ ഉണ്ടെന്നും അതേ തുടർന്ന് രക്തത്തിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞു വരുന്നു എന്നാണ്. ഇത്തരം ഒരു അനീമിയ എന്ന അവസ്ഥ സ്ത്രീകൾക്കാണ് പുരുഷന്മാരെക്കാൾ കൂടുതലായി കാണുന്നത്. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് സ്ത്രീകളിലെ ആർത്തവ സമയത്ത് ഉണ്ടാകുന്ന അമിത രക്തസ്രാവമാണ്.
കൂടാതെ പല രോഗങ്ങളും അനീമിയക്ക് കാരണമാകാറുണ്ട്. അവയിൽ ഒന്നാണ് വയറിലെ അൾസർ. ഇത്തരത്തിൽ അൾസർ ഉണ്ടാകുമ്പോൾ രക്തം പോകുന്നതിനാൽ അനീമിയ ഉണ്ടാകുന്നു. ഇത്തരത്തിൽ അനീമിയ എന്ത് കാരണം കൊണ്ടാണ് വന്നതെന്ന് കണ്ടുകൊണ്ട് അതിനെ തിരിച്ചറിഞ്ഞ് അതിനു മറികടക്കാൻ വേണ്ട ഭക്ഷണങ്ങൾ കഴിക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.