കണ്ണിന്റെ പ്രഷർ കൂടുന്നത് മൂലം ഉണ്ടാകുന്ന ഈ രോഗത്തെക്കുറിച്ച് ആരും അറിയാതെ പോകരുതേ.

ഇന്നത്തെ കാലഘട്ടത്തിൽ പലതരത്തിലുള്ള രോഗങ്ങളാണ് ഓരോരുത്തരും ദിനംപ്രതി നേരിട്ടുകൊണ്ടിരിക്കുന്നത്. അവയിൽ പലതും നിസ്സാരമാണെന്ന് തോന്നിയാലും അതിന്റെ പ്രത്യാഘാതo നമുക്ക് താങ്ങാൻ പറ്റാവുന്നതിനും അപ്പുറം ആയിരിക്കും. അത്തരത്തിൽ ഇന്നത്തെ സമൂഹം നേരിടുന്ന ഒരു പ്രശ്നമാണ് നേത്ര രോഗങ്ങൾ. ഇവ തുടക്കത്തിൽ അത്രയ്ക്ക് കുഴപ്പമൊന്നും വരുത്തിയില്ലെങ്കിലും പിന്നീട് നമ്മുടെ കണ്ണിന്റെ കാഴ്ച ശക്തി പൂർണമായി ഇല്ലാതാകുന്നതിനെ വരെ കാരണമായേക്കാം.

അത്തരത്തിൽ നമ്മുടെ നേത്രങ്ങളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഗ്ലോക്കോമ. ഇത് കണ്ണിന്റെ ഞരമ്പുകൾക്ക് ഉണ്ടാകുന്ന ക്ഷതമാണ്. കണ്ണിന്റെ പ്രഷർ അമിതമാകുമ്പോഴാണ് ഇത്തരത്തിൽ ഞരമ്പുകൾക്ക് ക്ഷതം ഉണ്ടാവുന്നത്. 10 മുതൽ 20 വരെയാണ് കണ്ണിന്റെ പ്രഷറിന്റെ നോർമൽ റേഞ്ച്. ഇത്തരത്തിൽ കണ്ണിന്റെ പ്രഷർ കൂടി വരികയാണെങ്കിൽ കണ്ണിന്റെ ഞരമ്പുകളിൽ ഉള്ള രക്തയോട്ടം ക്രമാതീതമായി.

കുറയുകയും അതുവഴി ഞരമ്പുകൾ ക്ഷീണിച്ചു പോവുകയും ചെയ്യുന്നു. എന്നാൽ ചില കേസുകളിൽ പ്രഷർ കൂടണമെന്നില്ല അല്ലാതെ തന്നെ ഞരമ്പുകൾക്ക് ക്ഷീണം ഉണ്ടാകുന്നു. ഇതിനെ നോർമൽ ഗ്ലോക്കോമ എന്നാണ് പറയുന്നത്. അതിനാൽ തന്നെ കണ്ണിന്റെ പ്രഷറിനെ മാത്രം ആശ്രയിച്ച് ഈ ലോകത്തെ നിർണയിക്കാൻ സാധിക്കുകയില്ല.

അതിനാൽ തന്നെ പ്രഷർ നോക്കുന്നതോടൊപ്പം തന്നെ കണ്ണുകളുടെ ഞരമ്പിന്റെ ആരോഗ്യവും മെഷർ ചെയ്യേണ്ടതാണ്. പ്രായമാകുമ്പോൾ എല്ലാത്തരം രോഗങ്ങൾ ഉടലെടുക്കുന്നത് പോലെ തന്നെ കണ്ണിന്റെ കാഴ്ച ശക്തിയെ ബാധിക്കുന്ന ഇത്തരം രോഗങ്ങളും ഉടലെടുത്തേക്കാം. കൂടാതെ അമിതമായിട്ടുള്ള ഷുഗർ ഉള്ളവരാണെങ്കിൽ അവർക്കും ഇത്തരത്തിൽ കണ്ണിന്റെ ക്ഷീണം ബാധിച്ചേക്കാം. തുടർന്ന് വീഡിയോ കാണുക.