ഫംഗസ് അണുബാധകളെ പൂർണമായി തുടച്ചുനീക്കാൻ ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകല്ലേ.

കുട്ടികളിലും മുതിർന്നവരിലും ഒരുപോലെതന്നെ കാണുന്ന ഒരു ചർമ്മ രോഗമാണ് ഫംഗസ് ബാധ. ഫംഗസ് ബാധ ശരീരത്തിന്റെ എവിടെ വേണമെങ്കിലും ഉണ്ടാകുമെങ്കിലും ഇത് കൂടുതലായി കാണുന്നത് ഇടുങ്ങിയ ഇടങ്ങളിലാണ്. കക്ഷങ്ങൾ കൈമുട്ടുകൾ കാൽമുട്ടുകൾ തുടയിടുക്കുകൾ എന്നിങ്ങനെയുള്ള ഭാഗങ്ങളിൽ ആണ് ഇത് കൂടുതലായും കാണാൻ സാധിക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ ഫംഗസ് രോഗബാധകൾ ഏറ്റവും അധികം കാണുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ജീവിതശൈലിൽ.

വന്നിട്ടുള്ള മാറ്റങ്ങളാണ്. ജീവിതശൈലിയിൽ മാറ്റങ്ങൾ വന്നതിന്റെ ഫലമായി നാം ഓരോരുത്തരും കഴിക്കുന്ന ഭക്ഷണങ്ങളിലും വലിയ മാറ്റങ്ങൾ വന്നു കഴിഞ്ഞു. കൂടാതെ വ്യായാമത്തിലോ മറ്റും യാതൊരു സമയവും ഇന്നത്തെ സമൂഹം കണ്ടെത്തുന്നുമില്ല. അതിനാൽ തന്നെ നമ്മുടെ രോഗപ്രതിരോധശേഷി ക്രമാതീതമായി കുറഞ്ഞു വരികയാണ് ചെയ്യുന്നത്. ഇതു തന്നെയാണ് നമ്മുടെ ശരീരത്തിലേക്ക് രോഗങ്ങൾ കയറി കൂടുന്നതിന്റെ പ്രധാന.

കാരണവും. ഫംഗസുകൾ നമ്മുടെ ശരീരത്തിൽ ഉള്ള ഒന്നാണ്. എന്നാൽ ഇത് അനിയന്ത്രിതമായി തൊലിപ്പുറത്ത് പെറ്റ് പെരുകുന്ന അവസ്ഥയിലാണ് ഇത്തരത്തിൽ ഫംഗസ് രോഗ ബാധകൾ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ഫംഗസ് അണുബാധകൾ കൂടുതലായി കാണാൻ സാധിക്കുന്നത് പ്രമേഹം തൈറോയ്ഡ് എന്നീ രോഗങ്ങൾ ഉള്ളവരിലാണ്. അതിന്റെ കാരണം എന്ന് പറയുന്നത്.

അവരുടെ ഇമ്മ്യൂണിറ്റി പവർ വളരെ കുറവായിരിക്കും എന്നുള്ളതാണ്. കൂടാതെ നമ്മുടെ ശരീരത്തിൽ നോർമൽ ആയിട്ട് അസിഡിക് ഫീച്ചർ ആയിരിക്കും ഉണ്ടായിരിക്കുക. എന്നാൽ ഇത് ആൽക്കലി ഫീച്ചർ ആകുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നു. കൂടാതെ അമിതമായി വണ്ണം ഉള്ളവരിലും ധാരാളം നാളുകളായി ആന്റിബയോട്ടിക്കുകളും എടുക്കുന്നവരിലും ഇത്തരത്തിൽ കാണാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.