കിഡ്നി ഫെയിലിയർ ഉണ്ടാകുന്നതിനു മുൻപ് ശരീരം കാണിക്കുന്ന ഇത്തരം ലക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

നമ്മുടെ ശരീരത്തിൽ വലിയൊരു ധർമ്മം നിർവഹിക്കുന്ന ഒരു അവയവമാണ് വൃക്കകൾ. ഒരു മനുഷ്യ ശരീരത്തിൽ ഒരു ജോടി വ്യകകളാണ് കാണുന്നത്. നട്ടെല്ലിന്റെ പുറകുവശത്ത് ആയിട്ടാണ് ഈ വൃക്കകൾ സ്ഥിതിചെയ്യുന്നത്. നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ തുടച്ചുനീക്കുക എന്ന ധർമ്മമാണ് വൃക്കകൾ നിർവഹിക്കുന്നത്. രക്തത്തിലെ വിഷാംശങ്ങളെയും മറ്റും അരിച്ചെടുത്തുകൊണ്ട് മൂത്രത്തിലൂടെ പുറന്തള്ളുന്ന ധർമ്മമാണ് വൃക്കകൾ പ്രധാനമായും ചെയ്യുന്നത്.

കൂടാതെ ചുവന്ന രക്താണുക്കളെ ഉൽപ്പാദിപ്പിക്കാൻ ആവശ്യമായുള്ള ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നതും ബ്ലഡ് പ്രഷർ കൺട്രോൾ ചെയ്യുന്നതും ഈ വൃക്കകളാണ്. അതുപോലെ തന്നെ വിറ്റാമിൻ ഡി എ ഉത്പാദിപ്പിക്കുന്നതും വൃക്കകൾ തന്നെയാണ്. ഇത്തരത്തിൽ ധാരാളം ധർമ്മം നിർവഹിക്കുന്ന വൃക്കകൾക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയാണെങ്കിൽ അത് നമ്മുടെ ജീവനെ തന്നെ ബാധിക്കുന്നു. ഒന്നിലധികം ധർമ്മം നിർവഹിക്കുന്ന ഈ കിഡ്നിക് എന്തെങ്കിലും.

ഒരു പ്രശ്നം സംഭവിക്കുകയാണെങ്കിൽ അത് കിഡ്നിയുടെ പ്രവർത്തനങ്ങളെ കുറയ്ക്കുന്നു. ഇത് വർഷങ്ങൾ നീണ്ടുടുക്കുന്ന ഒരു പ്രക്രിയആണ്. ഇത്തരത്തിൽ കിഡ്നി ഫെയിലിയർ ഉണ്ടാകുമ്പോൾ പല തരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ കാണിക്കുന്നത്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കിഡ്നി അതിന്റെ പ്രവർത്തനം പകുതിയിലേറെ സ്തംഭിക്കുമ്പോൾ ആണ് കാണുന്നത്.

അതുതന്നെയാണ് ഇന്നത്തെ കാലഘട്ടത്തിൽ കിഡ്നി രോഗം വന്നവരുടെ മരണം വേഗത്തിൽ ആവുന്നതും. ഇത്തരത്തിൽ കിഡ്നി ഫെയിലിയർ ആകുമ്പോൾ അത് പ്രധാനമായും മുഖത്തെയും കാലുകളിലെയും നീരായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. അതോടൊപ്പം തന്നെ ശർദ്ദി ക്ഷീണം തളർച്ച എന്നിങ്ങനെയുള്ള ലക്ഷണങ്ങളും അത് കാണിക്കുന്നു. അതോടൊപ്പം തന്നെ ബ്ലഡ് പ്രഷർ കൂടുന്നതും മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുന്നതും എല്ലാം ഇതിന്റെ മറ്റു ലക്ഷണങ്ങളാണ്. തുടർന്ന് വീഡിയോ കാണുക.