ഇന്നത്തെ കാലത്ത് ഒട്ടനവധി ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമായി മാറി കഴിഞ്ഞിരിക്കുകയാണ് കിഡ്നി രോഗങ്ങൾ. അതിനാൽ തന്നെ ഇന്ന് കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സർവ സാധാരണമായി തന്നെ നമ്മുടെ ഇടയിൽ നടക്കുന്നു. പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് ഇത്തരം രോഗങ്ങൾ വളരെ കൂടുതലായി തന്നെ കാണുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങളാണ്. ജീവിതരീതിയിലും ആഹാരരീതിയിലും.
പലതരത്തിലുള്ള മാറ്റങ്ങൾ കടന്നു വന്നതിന്റെ ഭാഗമായി നമ്മുടെ ശരീരത്തിലേക്ക് പലതരത്തിലുള്ള വിഷാംശങ്ങൾ അടിഞ്ഞുകൂടുകയാണ്. വായുവിലൂടെയും കഴിക്കുന്ന ഭക്ഷണങ്ങളുടെയും എല്ലാം ഇത്തരത്തിൽ വിഷാംശങ്ങൾ നമ്മുടെ ശരീരത്തിലേക്ക് കയറി വരുന്നു. ഇത്തരത്തിൽ ഈ വിഷാംശങ്ങൾ രക്തത്തിൽ കലരുമ്പോൾ രക്തത്തിൽ നിന്ന് ആ വിഷാംശങ്ങളെ അരിച്ചെടുക്കുന്ന ധർമ്മം നിർവഹിക്കുന്ന ഒരു അവയവമാണ് കിഡ്നി. ഇത്തരത്തിലുള്ള വിഷാംശങ്ങളെ കിഡ്നി മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് പുറന്തള്ളുകയാണ് ചെയ്യുന്നത്.
അതോടൊപ്പം തന്നെ നമ്മുടെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ആവശ്യമായിട്ടുള്ള ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതും കിഡ്നിയാണ്. കൂടാതെ ബ്ലഡ് പ്രഷറിനെ നിയന്ത്രണവിധേയമാക്കുന്നതും കിഡ്നികൾ തന്നെയാണ്. ഇത്തരത്തിൽ രണ്ട് കിഡ്നികളാണ് ഓരോ മനുഷ്യ ശരീരത്തിലും ഉള്ളത്. ഇത്തരത്തിൽ ശരീരത്തിലേക്ക് അമിതമായി കെമിക്കലുകൾ വരുമ്പോൾ കിഡ്നിക്ക് അവ അരിച്ചെടുക്കാൻ.
കഴിയാതെ വരികയും അവ കിഡ്നിയിൽ അടിഞ്ഞുകൂടി കിഡ്നിയുടെ പ്രവർത്തനത്തെ കുറയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ രണ്ടും മൂന്നും സ്റ്റേജുകൾ കഴിയുമ്പോൾ പിന്നീട് കിഡ്നി ഫെയിലിയർ എന്ന അവസ്ഥ ഉണ്ടാകുന്നു. കിഡ്നിയുടെ പ്രവർത്തനം നല്ലവണ്ണം കുറഞ്ഞാൽ മാത്രമേ അത് പലതരത്തിലുള്ള ലക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ പ്രകടമാക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.