നടുവേദനയോടൊപ്പം തന്നെ പനിയും കാണാറുണ്ടോ? എങ്കിൽ ഇത്തരം കാര്യങ്ങൾ ആരും നിസ്സാരമായി കാണരുതേ.

പലപ്പോഴും നാം അനുഭവിക്കുന്ന ഒരു ശാരീരിക വേദനയാണ് നടുവേദന. ശാരീരിക വേദനയിൽ തന്നെ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നുതന്നെയാണ് ഇത്. കായിക അധ്വാനം ഉള്ള ജോലികൾ ചെയ്യുന്നതിന്റെ ഫലമായോ കമ്പ്യൂട്ടറൈസ്ഡ് ആയിട്ടുള്ള ജോലികൾ ചെയ്യുന്നതിന് ഫലമായോ മറ്റും നടുവേദനകൾ സർവ്വസാധാരണമായി തന്നെ ഓരോരുത്തരിലും കാണുന്നു. ഒട്ടുമിക്ക ആളുകളിലും കാണുന്ന നടുവേദനയ്ക്ക് സ്പെസിഫിക് ആയിട്ടുള്ള ഒരു റീസൺ ഉണ്ടായിരിക്കുകയില്ല.

എന്നാൽ ചില നടുവേദനകൾക്ക് ശരിയായ ഒരു കാരണം ഉണ്ടാവുകയും നാം അത് പലപ്പോഴും തിരിച്ചറിയാതെ പോകാറുണ്ട്. അതിനാൽ തന്നെ നടുവേദനകൾ ഉണ്ടാകുമ്പോൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നട്ടെല്ല് എന്ന് പറയുന്നത് നമ്മെ പിടിച്ചുനിർത്തുന്ന ഒരു അവയവമാണ്. അതിനാൽ തന്നെ ആ ഭാഗത്തുണ്ടാകുന്ന വേദനകളെ നാം ഒരിക്കലും അവഗണിക്കരുത്. ചിലവർക്ക് നടുവേദന ഏതെങ്കിലും ഇഞ്ചുറികൾ വഴി ഉണ്ടാകുന്നതാണ്.

ഇത്തരത്തിൽ കൂടുതലായും ഉണ്ടാവുന്നത് പ്രായമായവരിലാണ്. പ്രായമാകും തോറും എല്ലുകൾക്ക് തേയ്മാനം സംഭവിക്കുകയും അതുവഴി ചെറിയ വീഴ്ചകളിൽ പോലും ഇത്തരത്തിൽ ഇഞ്ചുറികൾ ഉണ്ടാകുകയും അതുവഴി നടുവേദനകൾ കാണുകയും ചെയ്യുന്നു. അതിനാൽ ഇത്തരം ആളുകൾ നടുവേദനയുടെ യഥാർത്ഥ കാരണങ്ങളാൽ പ്രത്യേകം തിരിച്ചറിയേണ്ടതാണ്. അതോടൊപ്പം തന്നെ ചിലർക്ക് നടുവേദനയോടൊപ്പം തന്നെ പനിയും ഉണ്ടാകുന്നു.

ഇതും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു അവസ്ഥയാണ്. പല രോഗങ്ങളുടെയും ഒരു ലക്ഷണമാണ് ഇത്. ഇത് ഡിസ്കിന്റെ ഭാഗത്ത് പഴുപ്പ് കെട്ടിനിൽക്കുന്ന അവസ്ഥയും നട്ടെല്ലിന്റെ ഭാഗത്ത് പഴുപ്പ് കെട്ടിനിൽക്കുന്ന അവസ്ഥയുടെയും ഒരു ലക്ഷണമാണ്. അതിനാൽ തന്നെ ഇത്തരത്തിൽ നടുവേദനയോടൊപ്പം പനിയും കാണുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ചികിത്സ നേടേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക.