ആരോഗ്യ പ്രശ്നങ്ങളെപ്പോലെ തന്നെ ചർമ്മപരമായിട്ടുള്ള ഒത്തിരി പ്രശ്നങ്ങളാണ് ഇന്ന് നാം ഓരോരുത്തരും നേരിട്ട് കൊണ്ടിരിക്കുന്നത്. മുഖക്കുരു മുഖത്തെ കറുത്ത പാടുകൾ മുഖത്തെ ചുളിവുകൾ വരകൾ എന്നിങ്ങനെ ഒത്തിരിയാണ് അവ. അവയിൽ തന്നെ ഇന്നത്തെ ചെറുപ്പക്കാർ ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്തെ ചുളിവുകളും വരകളും. ചുളിവുകളും വരകളും പ്രായമാകുന്നതിന്റെ സൂചനകളാണ്.
എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ പോലും ഇത്തരത്തിലുള്ള ചുളിവുകളും വരവുകളും സർവ്വസാധാരണമായി തന്നെ ഉണ്ടാകുന്നു. പലതരത്തിലുള്ള കാരണങ്ങളാണ് ഇതിന്റെ പിന്നിലുള്ളത്. ജീവിതശൈലിയിൽ മാറ്റങ്ങൾ വന്നതോടെ കഴിക്കുന്ന ഭക്ഷണങ്ങളിൽ മാറ്റം വന്നതിന് ഫലമായി മുഖത്തെ ചർമത്തിന്റെ ടെക്സ്ചർ പൂർണമായും നശിച്ചു പോകുന്നതിനാണ് ഇത്തരത്തിൽ ചുളിവുകളും വരകളും വരുന്നത്. അതുപോലെ തന്നെ അമിതമായി സൗന്ദര്യവർദ്ധക വസ്തുക്കൾ.
ഉപയോഗിക്കുന്നതിന് ഫലമായി അവയിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ നമ്മുടെ ചർമ്മത്തിൽ എത്തി അവിടുത്തെ കോശങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് മുഖത്തെ ചുളിവുകളും വരകളും പ്രായാധിക്യത്തിന് മുൻപ് തന്നെ ഉണ്ടാകുന്നതിന് കാരണമാകുന്നു. അത്തരത്തിൽ മുഖത്തുണ്ടാകുന്ന ചുളിവുകളെയും വരകളെയും പെട്ടെന്ന് തന്നെ മാറി കിടക്കുന്നതിന് വേണ്ടിയുള്ള ചില റെമഡികളാണ് ഇതിൽ കാണുന്നത്.
അതിൽ ആദ്യത്തേത് തക്കാളിയുടെ നീര് ചർമ്മത്തിൽ പുരട്ടുക എന്നുള്ളതാണ്. തക്കാളി എന്നത് ധാരാളം ആന്റിഓക്സൈഡുകളും മിനറൽസുകളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ്. ആരോഗ്യപരമായ നേട്ടങ്ങൾ സമ്മാനിക്കുന്നതുപോലെ തന്നെ തക്കാളി ചർമ്മത്തിനും ഗുണകരമാണ്. തക്കാളിയുടെ നീര് മുഖത്ത് തേക്കുന്നത് വഴി അത് ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങി നിർജീവകോശങ്ങളെ ഇല്ലാതാക്കുകയും പുതിയ കോശങ്ങളുടെ വിഘടണം സാധ്യമാക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.